റോ​ബ​ർ​ട്ട് വാ​ദ്ര​യ്ക്ക് കോ​വി​ഡ്! പ്രി​യ​ങ്ക മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലെ പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി; ഡ​ൽ​ഹി​യി​ലെ വീ​ട്ടി​ൽ‌ ഇ​രു​വ​രും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: പ്രി​യ​ങ്ക ഗാ​ന്ധി കോ​വി​ഡ് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് ഭ​ർ​ത്താ​വ് റോ​ബ​ർ​ട്ട് വാ​ദ്ര​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന്.

ഡ​ൽ​ഹി​യി​ലെ വീ​ട്ടി​ൽ‌ ഇ​രു​വ​രും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച വി​വ​രം ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് വാ​ദ്ര അ​റി​യി​ച്ച​ത്.

ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ച​തോ​ടെ കേ​ര​ളം, ത​മി​ഴ്നാ​ട്, ആ​സാം സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ പ്രി​യ​ങ്ക റ​ദ്ദാ​ക്കി.

പ​രി​ശോ​ധ​ന​യി​ൽ പ്രി​യ​ങ്ക​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും വാ​ദ്ര എ​ഫ്ബി പോ​സ്റ്റി​ൽ പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച പ്ര​ചാ​ര​ണ​ത്തി​നാ​യി വീ​ണ്ടും കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്നാ​യി​രു​ന്നു പ്രി​യ​ങ്ക നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്.

നേ​മ​ത്ത് പ്ര​ചാ​ര​ണ​ത്തി​ന് എ​ത്താ​ത്ത​തി​ൽ കെ. ​മു​ര​ളീ​ധ​ര​ൻ അ​തൃ​പ്തി അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും പ്ര​ചാ​ര​ണ​ത്തി​നാ​യി എ​ത്താ​മെ​ന്ന ഉ​റ​പ്പു ല​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള​ത്തി​ൽ തെ​ര​ഞ്ഞെ ടു​പ്പു പ​ര്യ​ട​ന​ത്തി​ന് എ​ത്തി​യ പ്രി​യ​ങ്കാ ഗാ​ന്ധി ആ​ല​പ്പു​ഴ​യി​ലും കൊ​ല്ല​ത്തും റോ​ഡ്ഷോ​ക​ൾ ന​ട​ത്തി​യി​രു​ന്നു.

Related posts

Leave a Comment