ക്ഷേത്രത്തിന്‍റെ ആനക്കൊട്ടിലിലേക്ക് സ്കൂ​ള്‍ ബ​സ് ഇടിച്ചുകയറി; പത്തുവിദ്യാർഥികളടക്കം 12 പേർക്ക് പരിക്ക്

പ​ത്ത​നാ​പു​രം:​ ക്ഷേത്രത്തിന്‍റെ ആനക്കൊട്ടിലിലേക്ക് സ്കൂ​ള്‍ ബ​സ് ഇടിച്ചുകയറി. 12 പേ​ര്‍​ക്ക് പ​രി​ക്ക്.​പു​ന​ലൂ​ര്‍ താ​ലൂ​ക്ക് സ​മാ​ജ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്.​ രാ​വി​ലെ 9.15ഓ​ടെ​യാ​ണ് സം​ഭ​വം.​വി​ള​ക്കു​ടി ധ​ര്‍​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ന്‍റെ ആ​ന​ക്കൊ​ട്ടി​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ നി​ല​യി​ലാ​ണ്.

10 കു​ട്ടി​ക​ള്‍​ക്കും ഡ്രൈ​വ​ര്‍​ക്കും ക്ലീ​ന​ര്‍​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.​നി​സാ​ര​മാ​യ പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ കു​ന്നി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി വി​ട്ട​യ​ച്ചു.​ക്ലീ​ന​റു​ടെ കാ​ലു​ക​ള്‍ ര​ണ്ടും ബ​സി​ല്‍ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു.​ആ​വ​ണീ​ശ്വ​ര​ത്തു​നി​ന്നും അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി ബ​സി​ന്‍റെ മു​ന്‍​വ​ശം വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഇ​യാ​ളെ പു​റ​ത്തെ​ടു​ത്ത​ത്.​ഡ്രൈ​വ​റും,ക്ലീ​ന​റും പു​ന​ലൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Related posts