മലയാള സി​നി​മാ നി​ർ​മാ​താ​ക്ക​ളു​ടെ ഓ​ഫീ​സു​ക​ളി​ൽ റെ​യ്ഡ്; ഒടിടി കച്ചവടത്തിൽ കള്ളക്കളി നടന്നിട്ടുണ്ടോ? ടി​ഡി​എ​സ് പരിശോധിക്കുന്നു

കൊ​ച്ചി: മ​ല​യാ​ള​ത്തി​ലെ മു​ൻ​നി​ര നി​ർ​മാ​താ​ക്ക​ളു​ടെ ഓ​ഫീ​സു​ക​ളി​ൽ ആ​ദാ​യ നി​കു​തി വ​കു​പ്പ് റെ​യ്ഡ് തു​ട​ങ്ങി. ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ, ആ​ന്‍റോ ജോ​സ​ഫ്, ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ എ​ന്നി​വ​രു​ടെ ഓ​ഫീ​സു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്ന​ത്. മൂ​വ​രു​ടെ​യും നി​ർ​മാ​ണ ക​മ്പ​നി ഓ​ഫീ​സു​ക​ളി​ൽ മാ​ത്ര​മാ​ണ് നി​ല​വി​ൽ റെ​യ്ഡ് ന​ട​ക്കു​ന്ന​ത്.

കൊ​ച്ചി ആ​ദാ​യ നി​കു​തി വ​കു​പ്പി​ലെ ടി​ഡി​എ​സ് വി​ഭാ​ഗ​മാ​ണ് റെ​യ്ഡ് ന​ട​ത്തു​ന്ന​ത്. ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ളു​മാ​യു​ള്ള ഇ​ട​പാ​ടു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ആ​ദാ​യ നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്.

തീ​യ​റ്റ​ർ അ​ട​ഞ്ഞു​കി​ട​ന്ന കോ​വി​ഡ് കാ​ല​ത്ത് മു​ൻ​നി​ര നി​ർ​മാ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളും ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ൾ വ​ഴി​യാ​ണ് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്. ഈ ​ഇ​ട​പാ​ടു​ക​ൾ നി​യ​മാ​നു​സൃ​ത​മാ​യി​രു​ന്നോ എ​ന്ന​താ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment