എംഎല്‍എയെ വിമര്‍ശിച്ചാല്‍ അറസ്റ്റ് ചെയ്യുമോ..!? വീണാ ജോര്‍ജിനെതിരേ പ്രതിഷേധം ശക്തമാകുന്നു; ഫേസ്ബുക്കില്‍ #അറസ്റ്റ് മീ കാമ്പയിന്‍; പത്തനംതിട്ട ബസ് സ്റ്റാന്‍ഡിന്റെ സ്ഥിതി അതീവ ശോചനീയം…

പത്തനംതിട്ട ബസ് സ്റ്റാന്‍ഡിലെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി എംഎല്‍എ വീണ ജോര്‍ജിനെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്ത സംഭവം വിവാദമാകുന്നു. ഇലന്തൂര്‍ സ്വദേശി സൂരജിനെയാണ് എംഎല്‍എയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്.

ജൂണ്‍ രണ്ടിന് ബസ് സ്റ്റാന്‍ഡിന്റെ ചിത്രങ്ങള്‍ സഹിതമാണ് ബിജെപി ഇലന്തൂര്‍ എന്ന പേജില്‍ പ്രതിഷേധക്കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. എംഎല്‍എക്കെതിരേ രൂക്ഷവിമര്‍ശനമാണ് പോസ്റ്റില്‍ ഉയര്‍ത്തിയത്.

ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് വീണാ ജോര്‍ജ് എംഎല്‍എ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സൂരജിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.

ഈ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ എംഎല്‍എയ്‌ക്കെതിരേ വന്‍ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. നാട്ടിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളെക്കുറിച്ച് പരാതിപ്പെട്ടാല്‍ നിങ്ങളും അറസ്റ്റ് ചെയ്യപ്പെടാമെന്നാണ് ചില പോസ്റ്റുകള്‍. എംഎല്‍എയുടെ ഫേസ്ബുക്ക് പേജിലെ ചിത്രങ്ങള്‍ക്കു താഴെ #മൃൃലേെബാലബീേീ എന്ന ഹാഷ്ടാഗോട് കൂടിയാണ് പ്രതിഷേധ കമന്റുകള്‍ നിറയുന്നത്.

എംഎല്‍എയുടെ സ്വന്തം മണ്ഡലമായ ആറന്മുളയില്‍ പ്രതിഷേധം അലയടിക്കുമ്പോഴും, പൗരാവകാശത്തെക്കുറിച്ചും അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന സിപിഎമ്മിന്റെ യുവനേതാക്കള്‍ ആരും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഇതിനിടെ, പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം വിഷയം ഏറ്റെടുത്തേക്കുമെന്നാണ് അറിയുന്നത്..

Related posts