പത്തനംതിട്ട: ആറന്മുളയില് വീണാ ജോര്‍ജ് തന്നെ സ്ഥാനാര്ഥിയാകണമെന്നാവശ്യവുമായി സിപിഎം. മന്ത്രിയെ മത്സരിപ്പിക്കേണ്ടതില്ലെന്ന് അവരുടെ ഭര്‍ത്താവ് ഡോ.ജോര്‍ജ് ജോസഫ് സിപിഎം നേതാക്കളെ മാസങ്ങള്‍ക്കു മുമ്പേ അറിയിച്ചിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസം അടക്കം കുടുംബവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളാണ് മാറിനില്ക്കാന് കാരണമായി പറയുന്നതൈന്നാണ് സൂചന. കുടുംബാംഗങ്ങളില്‍ ചിലരും ഈ ആവശ്യത്തോടു യോജിച്ചിരുന്നു. ഇക്കാര്യത്തില്‍ ആരും പരസ്യ പ്രതികരണത്തിനു തയാറായിട്ടുമില്ല. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലും നാളെ സംസ്ഥാന കമ്മിറ്റിയിലും സ്ഥാനാര്‍ഥികളെ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകാനിരിക്കെ ആറന്മുളയുടെ കാര്യത്തില്‍ അനിശ്ചിതത്വം ഇല്ലെന്നാണ് നേതാക്കള്‍ നല്കുന്ന സൂചന. രണ്ടുതവണ ആറന്മുള എംഎല്‍എയായ വീണയ്ക്ക് മൂന്നാമതൊരു ടേം കൂടി വേണ്ടെന്ന് ഭര്‍ത്താവ് ജോര്‍ജ് ജോസഫ് മാസങ്ങള്‍ക്കുമുമ്പേ സിപിഎം നേതാക്കളെ അറിയിച്ചിരുന്നതാണെന്ന് പറയുന്നു. എന്നാല്‍ ഇതു മുഖവിലയ്ക്കെടുക്കാതെയാണ് സിപിഎം നീങ്ങിയത്. ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ ആറന്മുളയില് വീണാ ജോര്‍ജ് തന്നെ മത്സരിക്കുമെന്ന…
Read MoreTag: veena george
ആരോഗ്യമന്ത്രി വീണാ ജോർജ് ഡിസ്ചാർജായി;ആശുപത്രി വിട്ടത് ഇന്ന് പുലർച്ചെ നാലോടെ; കാറിൽ പത്തനംതിട്ടയിലേക്കു പോയി
പരിയാരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിൽ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് ഡിസ്ചാർജായി. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നിന്ന് ഇന്ന് പുലർച്ചെ നാലോടെയാണ് ഡിസ്ചാർജായി പത്തനംതിട്ടയിലെ വീട്ടിലേക്ക് കാറിൽ പോയത്. ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ കാറിലാണ് പോയത്. ആരോഗ്യനില മെച്ചപ്പെട്ടതിനാലും രക്തസമ്മര്‍ദം സാധാരണ നിലയിലായതും കണക്കിലെടുത്ത് ഓണ്‍ലൈനായി ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ആശുപത്രി അധികൃതര്‍ തീരുമാനം എടുത്തത്. മന്ത്രിയുടെ ചികിത്സാ വിവരങ്ങൾ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് തിരുവനന്തപുരം മെഡിക്കൽ കോളജിന് കൈമാറിയിട്ടുണ്ട്. വീട്ടിലെത്തിയ ശേഷം തുടർചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളജിൽ തേടും. വീണാ ജോർജിന്റെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട് ഇന്നലത്തെ മെഡിക്കൽ ബുള്ളറ്റിനിൽ കഴുത്തിന് ക്ഷതം ഉണ്ടെന്നാണ് വിവരം. ഇതിനിടയിലാണ് ഡിസ്ചാർജായത്. ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു വീണാ ജോർജിനെതിരേ കെഎസ്യു പ്രവർത്തകർ…
Read Moreവീണാ ജോർജ് ഇന്ന് വിദഗ്ധ പരിശോധന; എംആർഐ സ്കാനിംഗ് നടത്തി ആവശ്യമായ ചികിത്സ നൽകണം
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിന് ഇന്ന് വിദഗ്ധ പരിശോധന നടത്തും. നിലവിൽ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് മന്ത്രി. കഴുത്തിലെ ക്ഷതം എംആർഐ സ്കാനിംഗ് ഉൾപ്പെടെ നടത്തി ആവശ്യമായ ചികിത്സ നൽകണമെന്നാണ് മെഡിക്കൽ ബോർഡ് തീരുമാനം. ബുധനാഴ്ച രാത്രി 10 ഓടെയാണ് വീണാ ജോർജിനെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. പരിക്കേറ്റതിന് പിന്നാലെ കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് മന്ത്രി ചികിത്സ തേടിയത്. ബുധനാഴ്ച വൈകിട്ട് മുതൽ അഞ്ച് മണിക്കൂറിലേറെ വീണാ ജോർജ് ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. പിന്നാലെ കൂടുതൽ പരിശോധനകൾക്കും വിദഗ്ധ ചികിത്സയ്ക്കുമായാണ് മന്ത്രിയെ രാത്രിയോടെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കെഎസ്യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തുവെന്നാണ് മന്ത്രിയുടെ ആരോപണം.
Read Moreവീണ്ടും വരും എല്ലാം ശരിയാകും..!ചികിത്സ നൽകാതെ ഡോക്ടർ ഇറങ്ങിപ്പോയി; രോഗി കാത്തിരുന്നത് 45 മിനിറ്റ്; ആലപ്പുഴ ജില്ലയിൽ നിന്നും വീണ്ടും അവഗണനയുടെ വാർത്ത
മാവേലിക്കര: ജില്ലാ ആശുപത്രിയില്‍ യുവാവിന് ചികിത്സ നിഷേധിച്ചതായി പരാതി. മാവേലിക്കര താമരക്കുളം ശാന്തിഭവനില്‍ സുഭാഷ് (47) ആണ് പരാതിക്കാരന്. ശസ്ത്രക്രിയാ വിഭാഗത്തിലെ ഡോ.ബിന്ദുവിനെതിരെയാണ് സുഭാഷ് ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്. കാലിലെ മുറിവ് സംബന്ധിച്ച പരിശോധനയ് ക്കായി ശസ്ത്രക്രിയാ ഒപിയിൽ എത്തിയതായിരുന്നു സുഭാഷ്. ഇയാളുടെ ടോക്കണ്‍ നമ്പര്‍ വിളിച്ചതില്‍ പ്രകാരം ഭാര്യയുടെ സഹായത്തോടെ പരിശോധന മുറിയിലേക്ക് എത്തി. ഈ സമയം മറ്റൊരു സ്ത്രീ ഇവരെ കടന്നു ഡോക്ടറിനു സമീപമുള്ള സ്റ്റൂളില്‍ ഇരുന്നു. തനിക്ക് അധികസമയം നില്‍ക്കാനാകില്ലെന്നും തന്റെ ടോക്കണ്‍ നമ്പരാണ് വിളിച്ചതെന്നും സുഭാഷ് പറഞ്ഞു. ഇതേത്തുടര്‍ന്ന് ഡോക്ടര്‍ പരിശോധനാ മുറിയില്‍നിന്നു ഇറങ്ങിപ്പോകുകയായിരുന്നു. കാരണമറിയാതെ പരിശോധനാ മുറിയില്‍ കാത്തിരുന്ന സുഭാഷിനോടും ഭാര്യയോടുമായി 45 മിനിറ്റിനുശേഷം എത്തിയ ഡോക്ടര്‍ ഇയാള്‍ പുറത്ത് പോയില്ലെങ്കില്‍ താന്‍ ആരെയും പരിശോധിക്കില്ലായെന്ന് പറഞ്ഞശേഷം വീണ്ടും അവിടെ നിന്നുപോയി എന്നാണ് സുഭാഷ് കൊടുത്ത പരാതിയില്‍…
Read Moreപമ്പാനദീതടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്
കോഴഞ്ചേരി: പമ്പാനദിയുടെ കരകളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കാമറ സ്ഥാപിച്ച് കണ്ടെത്തി, അവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ‘നവകേരളം വൃത്തിയുള്ള കേരളം’ കാമ്പയിന് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ‘ശുചിത്വ ഹര്‍ത്താല്‍’ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്ത് വകുപ്പ് ടൗണ്‍ പ്ലാനിംഗിനായി തെരഞ്ഞെടുത്ത മൂന്ന് നഗരങ്ങളില്‍ ഒന്ന് കോഴഞ്ചേരി ആണെന്നും പുതിയ പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനോടനുബന്ധിച്ച് ആവശ്യമായ ഗതാഗതക്രമീകരണങ്ങള് കൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു.
Read Moreചിറ്റയത്തിന് ഗൂഢലക്ഷ്യങ്ങളെന്ന് വീണാ ജോര്‍ജ് ! എന്തുകൊണ്ട് വീണാ ജോര്‍ജിനെതിരേ പതിവായി ഇത്തരം ആരോപണങ്ങളുയരുന്നു…
ആരോഗ്യ മന്ത്രി വീണ ജോര്‍ജും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും തമ്മിലുള്ള പോര് ഉടന്‍ അവസാനിക്കുന്ന ലക്ഷണമില്ല. പരസ്യമായി വിമര്‍ശിച്ച ചിറ്റയം ഗോപകുമാറിന് ഗൂഢ ലക്ഷ്യങ്ങളാണെന്ന് ആരോപിച്ച് വീണാ ജോര്‍ജ് എല്‍ഡിഎഫില്‍ പരാതി നല്കി. മന്ത്രിയുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും നിലപാട് എടുത്തു. ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ് അടൂര്‍ മണ്ഡലത്തിലെ പരിപാടികള്‍ അറിയിക്കാറില്ല. വിളിച്ചാല്‍ ഫോണെടുക്കില്ല. ഗുരുതര അവഗണന എന്നായിരുന്നു ചിറ്റയത്തിന്റെ പരസ്യ വിമര്‍ശനം. ഈ പരാമര്‍ശങ്ങളില്‍ പ്രകോപിതയായ വീണ ജോര്‍ജ് ചിറ്റയത്തിന് ഗൂഢലക്ഷ്യമുണ്ടെന്ന് കാട്ടി എല്‍ഡിഎഫില്‍ പരാതി നല്കി. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച എന്റെ കേരളം പരിപാടിയിലാണ് ചിറ്റയം വീണാ ജോര്‍ജ് അടി പൊട്ടിയത്. വേണമെങ്കില്‍ ഫോണ്‍കോള്‍ രേഖകള്‍ വരെ പരിശോധിക്കാമെന്നാണ് ആരോഗ്യമന്ത്രിയുടെ നിലപാട്. വീണാ ജോര്‍ജിനെതിരേ ഇത്തരം ആരോപണങ്ങള്‍ ആദ്യമായല്ല. വിളിച്ചാല്‍ ഫോണെടുക്കില്ല എന്ന…
Read Moreജാഗ്രത തുടരണം; കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാവര്ക്കും വാക്സിനേഷനെന്ന് മന്ത്രി വീണ ജോർജ്ജ്
പത്തനംതിട്ട: കുറഞ്ഞ സമയത്തിനുള്ളില്‍ മുഴുവന്‍ ആളുകള്‍ക്കും കോവിഡ് പ്രതിരോധ വാക്സിന് ലഭ്യമാക്കാന്‍ നടപടി ഉണ്ടാകുമെന്ന് മന്ത്രി വീണ ജോര്‍ജ്. വാക്സിനുകള്‍ പരമാവധി വേഗത്തില്‍ ലഭ്യമാക്കാനുള്ള ശ്രമം തുടരുകയാണ്. കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിന് അര്‍ഹമായ വാക്സിനുകള്‍ എത്രയും വേഗം ലഭിക്കാന്‍ സമ്മര്‍ദം ശക്തമാക്കും. ഇതു കൂടാതെ സംസ്ഥാനം സ്വന്തം നിലയിലും വാക്സിന് വാങ്ങി. വിദേശത്തുനിന്നടക്കം വാക്സിന്റെ ലഭ്യതയെക്കുറിച്ച് പരിശോധിക്കുമെന്നും വീണ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്തു കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരുന്നുണ്ട്. എന്നാല്‍ ഇത് ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ സമയമായെന്ന സൂചനയല്ല. ജാഗ്രത തുടരണം. ലോക്ഡൗണ്‍ കാലത്തെ രോഗവ്യാപനം സംബന്ധിച്ച ഫലങ്ങള്‍ അടുത്തയാഴ്ചയോടെ മാത്രമേ ലഭ്യമാകുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
Read Moreഅഖിലിനെ കൊന്ന പയ്യന്മാര് ചില്ലറക്കാരല്ല ! മുമ്പ് പഠിച്ചിരുന്ന സ്കൂളില്‍ നിന്ന് പുറത്താക്കിയത് കഞ്ചാവ് കേസിനെ തുടര്‍ന്ന്;പുതിയ സ്കൂളിലും കഞ്ചാവ് ഉപയോഗിച്ച ഇവര്‍ വീണ ജോര്‍ജിന്റെ വീട്ടില്‍ നടന്ന മോഷണക്കേസിലും പ്രതികള്‍…
അടൂര്‍ കൊടുമണ്ണില്‍ നടന്ന പത്താംക്ലാസുകാരന്റെ കൊലപാതകം കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.കൈപ്പട്ടൂര്‍ സെയ്ന്റ് ജോര്‍ജ് മൗണ്ട് ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി, അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷിന്റെ മകന് എസ്. അഖില്‍ (16) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് അഖിലിന്റെ അതേ പ്രായത്തിലുള്ള രണ്ടു വിദ്യാര്‍ഥികളെ നാട്ടുകാര്‍ സംഭവസ്ഥലത്തു നിന്നു പിടികൂടിയതോടെയാണ് കൊലപാതക വിവരം പുറത്തു വന്നത്. പ്രതികളായ വിദ്യാര്‍ഥികള്‍ പത്താംക്ലാസുകാരനെ വീട്ടില്‍ വിളിച്ചിറക്കി ആളൊഴിഞ്ഞ പുരയിടത്തിലെത്തിച്ച ശേഷം വാക്കു തര്‍ക്കത്തിനൊടുവില്‍ കല്ലെറിഞ്ഞു വീഴ്ത്തിയ ശേഷം , അടുത്തുള്ള വീടിന്റെ തൊഴുത്തില്‍ സൂക്ഷിച്ചിരുന്ന കോടാലി കൊണ്ടുവന്ന് കഴുത്തിനു വെട്ടിക്കൊല്ലുകയയായിരുന്നു. തുടര്‍ന്ന് മൃതദേഹം മണ്ണിട്ടു മൂടുകയും ചെയ്യുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ പയ്യന്മാരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇവര്‍ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന വിവരവും ഇതോടൊപ്പം പുറത്തു വന്നു. കഞ്ചാവ് കേസിനെത്തുടര്‍ന്ന് ആദ്യം പഠിച്ചിരുന്ന സ്കൂളില്‍ നിന്ന് പുറത്താക്കുകയും…
Read Moreഎംഎല്‍എയെ വിമര്‍ശിച്ചാല്‍ അറസ്റ്റ് ചെയ്യുമോ..!? വീണാ ജോര്‍ജിനെതിരേ പ്രതിഷേധം ശക്തമാകുന്നു; ഫേസ്ബുക്കില്‍ #അറസ്റ്റ് മീ കാമ്പയിന്; പത്തനംതിട്ട ബസ് സ്റ്റാന്‍ഡിന്റെ സ്ഥിതി അതീവ ശോചനീയം…
പത്തനംതിട്ട ബസ് സ്റ്റാന്‍ഡിലെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി എംഎല്‍എ വീണ ജോര്‍ജിനെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്ത സംഭവം വിവാദമാകുന്നു. ഇലന്തൂര്‍ സ്വദേശി സൂരജിനെയാണ് എംഎല്‍എയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്. ജൂണ്‍ രണ്ടിന് ബസ് സ്റ്റാന്‍ഡിന്റെ ചിത്രങ്ങള്‍ സഹിതമാണ് ബിജെപി ഇലന്തൂര്‍ എന്ന പേജില്‍ പ്രതിഷേധക്കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. എംഎല്‍എക്കെതിരേ രൂക്ഷവിമര്‍ശനമാണ് പോസ്റ്റില്‍ ഉയര്‍ത്തിയത്. ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് വീണാ ജോര്‍ജ് എംഎല്‍എ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സൂരജിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. ഈ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ എംഎല്‍എയ്ക്കെതിരേ വന്‍ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. നാട്ടിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളെക്കുറിച്ച് പരാതിപ്പെട്ടാല്‍ നിങ്ങളും അറസ്റ്റ് ചെയ്യപ്പെടാമെന്നാണ് ചില പോസ്റ്റുകള്‍. എംഎല്‍എയുടെ ഫേസ്ബുക്ക് പേജിലെ…
Read More