പി​എ​സ്‌സി ​നി​യ​മ​ന​ക്ര​മ​ക്കേ​ട്; ക്രൈം​ബ്രാ​ഞ്ച് ഐ​ജി. അ​ജി​താ​ബീ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് രേ​ഖ​ക​ൾ കൈ​മാ​റി

തി​രു​വ​ന​ന്ത​പു​രം: ക​ടും​പി​ടി​ത്ത​ത്തി​ല്‍ നി​ന്നും അ​യ​ഞ്ഞ് അ​ന്വേ​ഷ​ണ​ത്തി​ന് വ​ഴ​ങ്ങി പി​എ​സ് സി. ​നി​യ​മ​ന​ക്ര​മ​ക്കേ​ടി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്വേ​ഷ​ണ സം​ഘം ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ള്‍ പി​എ​സ് സി ​അ​ധി​കൃ​ത​ര്‍ കൈ​മാ​റി. ചോ​ദ്യ​പേ​പ്പ​ര്‍, ഉ​ത്ത​ര​ക​ട​ലാ​സ്, അ​ഭി​മു​ഖം ന​ട​ത്തി​യ​വ​രു​ടെ പേ​രു​ക​ള്‍ അ​ട​ങ്ങി​യ പ​ട്ടി​ക, ഒ​എ​സ്എം രേ​ഖ​ക​ള്‍ എ​ന്നി​വ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​ക്ക് കൈ​മാ​റി​യ​ത്. നേ​ര​ത്തെ ഈ ​രേ​ഖ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് സം​ഘം പി​എ​സ് സി​ക്ക് ക​ത്ത് ന​ല്‍​കി​യി​രു​ന്നു.

ഈ ​രേ​ഖ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​ക്കാ​ര​നാ​യ ഉ​ദ്യോ​ഗാ​ര്‍​ത്ഥി പി​എ​സ്‌​സി​യെ സ​മീ​പി​ച്ചെ​ങ്കി​ലും അ​ത് ന​ല്‍​കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് പി​എ​സ് സി ​സ്വീ​ക​രി​ച്ച​ത്. ഇ​തേ തു​ട​ര്‍​ന്ന് വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി. രേ​ഖ​ക​ള്‍ പ​രാ​തി​ക്കാ​ര​ന് ന​ല്‍​ക​ണ​മെ​ന്ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും ന​ല്‍​കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് പി​എ​സ്‌​സി കൈ​ക്കൊ​ണ്ട​ത്. വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​നെ​തി​രേ അ​പ്പീ​ല്‍ ന​ല്‍​കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യാ​ണ് പി​എ​സ്‌​സി മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് രേ​ഖ​ക​ള്‍ കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. പി​എ​സ്‌​സി പ​രീ​ക്ഷ നി​യ​മ​ന ക്ര​മ​ക്കേ​ടി​ല്‍ നി​ര​വ​ധി പ​രാ​തി​ക​ള്‍ മു​ഖ്യ​മ​ന്ത്രി​ക്ക് ല​ഭി​ച്ച​തോ​ടെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ട്ട​ത്. ക്രൈം​ബ്രാ​ഞ്ച് ഐ​ജി. അ​ജി​താ​ബീ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Related posts

Leave a Comment