ഉ​മ്മ​ൻ ചാ​ണ്ടി​യാ​കു​ക എ​ന്ന​ത് ആ​ർ​ക്കും സാ​ധി​ക്കി​ല്ല; താ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​തു​പോ​ലെ​യാ​കാ​നെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ൻ ചാ​ണ്ടി​യാ​കു​ക എ​ന്ന​ത് ആ​ർ​ക്കും സാ​ധി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. സാ​ധാ​ര​ണ​ക്കാ​രെ ചേ​ർ​ത്തു​പി​ടി​ക്കു​ക​യെ​ന്ന​ത് ഓ​രോ പൊ​തു​പ്ര​വ​ർ​ത്ത​ക​ന്‍റെ​യും ചു​മ​ത​ല​യാ​ണെ​ന്നാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി ന​മ്മെ പ​ഠി​പ്പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മൂ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ അ​നു​സ്മ​രി​ച്ച് ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ഏ​തു വ​ലി​യ പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലും ഒ​രു ഫോ​ൺ കോ​ളി​ലോ, അ​ല്ലെ​ങ്കി​ൽ ഒ​രു നി​വേ​ദ​ന​ത്തി​ലോ ഉ​മ്മ​ൻ ചാ​ണ്ടി എ​ന്ന നേ​താ​വ് ത​ങ്ങ​ൾ​ക്കൊ​പ്പം ഉ​ണ്ടാ​കു​മെ​ന്ന​ത് ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ സ്വ​കാ​ര്യ അ​ഹ​ങ്കാ​ര​മാ​യി​രു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.

ഉ​മ്മ​ൻ ചാ​ണ്ടി ഇ​രു​ന്ന അ​തേ ക​സ​ര​യി​ൽ ഇ​രി​ക്കു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തെ പോ​ലെ ആ​കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. അ​വ​സാ​ന ആ​ശ്ര​യ​മാ​യി തേ​ടി​യെ​ത്തു​ന്ന​വ​ർ​ക്ക് മു​ന്നി​ൽ അ​വ​രു​ടെ ഉ​മ്മ​ൻ ചാ​ണ്ടി​യാ​കു​ക​യെ​ന്ന​ത് കാ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണെ​ന്നും വി.​ഡി. സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

വി.​ഡി. സ​തീ​ശ​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം
ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​ന്ന ജ​ന​നാ​യ​ക​ന്‍ യാ​ത്ര​യാ​യി​ട്ട് മൂ​ന്ന് വ​ർ​ഷം. ആ​ള്‍​ക്കൂ​ട്ട​ത്തെ ആ​ഘോ​ഷ​മാ​ക്കി​യ ഉ​മ്മ​ന്‍ ചാ​ണ്ടി, അ​തേ ആ​ള്‍​ക്കൂ​ട്ട​ത്തെ ക​ണ്ണീ​ര​ണി​യി​ച്ച് മ​ട​ങ്ങി. മൂ​ന്ന് വ​ർ​ഷം മു​ൻ​പ് പു​തു​പ്പ​ള്ളി ഹൗ​സി​ല്‍ നി​ന്ന് ദ​ര്‍​ബാ​ര്‍ ഹാ​ളും ഇ​ന്ദി​രാ​ഭ​വ​നും ക​ട​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി സാ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും പു​തു​പ്പ​ള്ളി​യി​ലേ​ക്ക് മ​ട​ങ്ങി. ജ​ന​ല​ക്ഷ​ങ്ങ​ളു​ടെ സ​ങ്ക​ട​ക്ക​ട​ൽ പി​ന്നി​ട്ട് ഞാ​നും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചു.

ഏ​ത് പ്ര​തി​സ​ന്ധി​യി​ലും ഉ​മ്മ​ൻ ചാ​ണ്ടി എ​ന്നൊ​രാ​ൾ ഫോ​ണി​ന്‍റെ അ​ല്ലെ​ങ്കി​ൽ ഒ​രു നി​വേ​ദ​ന​ത്തി​ന്‍റെ മ​റു​ത​ല​യ്ക്ക​ൽ ഉ​ണ്ടെ​ന്ന​ത് ലോ​ക​ത്ത് ആ​ക​മാ​ന​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ സ്വ​കാ​ര്യ അ​ഹ​ങ്കാ​ര​മാ​യി​രു​ന്നു. ഉ​മ്മ​ൻ ചാ​ണ്ടി​യാ​കു​ക എ​ന്ന​ത് ആ​ർ​ക്കും സാ​ധി​ക്കി​ല്ല. പ​ക്ഷെ സാ​ധാ​ര​ണ​ക്കാ​രെ ചേ​ർ​ത്ത് പി​ടി​ക്കു​ക​യെ​ന്ന​ത് ഓ​രോ പൊ​തു​പ്ര​വ​ര്ത്ത​ക​ന്‍റെ​യും ചു​മ​ത​ല​യാ​ണെ​ന്നാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി സാ​ർ ന​മ്മ​ളെ പ​ഠി​പ്പി​ച്ച​ത്.

ഉ​മ്മ​ൻ ചാ​ണ്ടി ഇ​രു​ന്ന അ​തേ ക​സ​ര​യി​ൽ ഇ​രി​ക്കു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തെ പോ​ലെ ആ​കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. അ​വ​സാ​ന ആ​ശ്ര​യ​മാ​യി തേ​ടി​യെ​ത്തു​ന്ന​വ​ർ​ക്ക് മു​ന്നി​ൽ അ​വ​രു​ടെ ഉ​മ്മ​ൻ ചാ​ണ്ടി​യാ​കു​ക​യെ​ന്ന​ത് കാ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ്. ഓ​ർ​മ​ക​ൾ​ക്ക് മു​ന്നി​ൽ പ്ര​ണാ​മം.

Related posts

Leave a Comment