ഇതുകൊണ്ട് ഇങ്ങനെയുമൊരു ഗുണമുണ്ടെന്ന് ആരറിഞ്ഞു! കാട്ടുപന്നികളെ പറപ്പിക്കാനുള്ള യുവകര്‍ഷകന്റെ തന്ത്രം ഫലിച്ചു; കാട്ടുപന്നികളെ കാണാനില്ല…

മു​ക്കം: മ​ല​യോ​ര മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ പൊ​റു​തി​മു​ട്ടി​യ ക​ർ​ഷ​ക​ർ പ​ന്നി ശ​ല്യ​ത്തി​നെ​തി​രെ പ​ല പ​രീ​ക്ഷ​ണ​ങ്ങ​ളും ന​ട​ത്തി​യെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം.

വാ​യ്പ​യെ​ടു​ത്തും ബാ​ങ്ക് ലോ​ണെ​ടു​ത്തും കൃ​ഷി​യി​റ​ക്കി​യ പ​ല​രും അ​വ​സാ​നം വ​ലി​യ ന​ഷ്ട​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തു​ന്ന അ​വ​സ്ഥ. ഒ​രൊ​റ്റ രാ​ത്രി കൊ​ണ്ടാ​ണ് പ​ല​രു​ടേ​യും ഒ​രു വ​ർ​ഷ​ത്തെ അ​ധ്വാ​നം കാ​ട്ടു​പ​ന്നി​ക​ൾ ക​വ​ർ​ന്നെ​ടു​ക്കു​ന്ന​ത്.

മ​ല​യോ​ര മേ​ഖ​ല​യി​ലു​ൾ​പ്പെ​ടെ ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ ക​പ്പ, ചേ​മ്പ്, വാ​ഴ, മ​റ്റ് ഇ​ട​വി​ള​കൃ​ഷി​ക​ൾ തു​ട​ങ്ങി​യ ഏ​ക്ക​ർ ക​ണ​ക്കി​ന് ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

ഇ​ത്ത​ര​ത്തി​ൽ ദു​രി​ത​ത്തി​ലാ​യ ഒ​രു ക​ർ​ഷ​ക​നാ​ണ് പു​തി​യ പ​രീ​ക്ഷ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. മൂ​ത്രം കു​പ്പി​ക​ളി​ലാ​ക്കി കൃ​ഷി​യി​ട​ത്തി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ക്കു​ക​യാ​ണ് ഇ​ദ്ദേ​ഹം ചെ​യ്യു​ന്ന​ത്.

മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ മ​ണാ​ശേ​രി സ്വ​ദേ​ശി​യും ചെ​ങ്ങ​ര എ​എം​എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പ​ക​നു​മാ​യ പി.​ടി.​ര​തീ​ഷാ​ണ് പു​തി​യ പ​രീ​ക്ഷ​ണം ന​ട​ത്തി വി​ജ​യി​ച്ച​താ​യി അ​വ​കാ​ശ പ്പെ​ടു​ന്ന​ത്.

പ​ര​മ്പ​രാ​ഗ​ത ക​ർ​ഷ​ക കു​ടും​ബ​ത്തി​ൽ അം​ഗ​മാ​യ ര​തീ​ഷ് പ​ന്നിശ​ല്യ​ത്തി​നെ​തി​രെ പ്ര​തി​രോ​ധം അ​ന്വേ​ഷി​ച്ച് ന​ട​ക്കു​ന്ന​തി​നി​ടെ തോ​ട്ടു​മു​ക്കം സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്താ​ണ് ഈ ​രീ​തി പ​രീ​ക്ഷി​ച്ചു നോ​ക്കാ​ൻ പ​റ​ഞ്ഞ​തെ​ന്ന് ര​തീ​ഷ് പ​റ​യു​ന്നു.

അ​തേ സ​മ​യം പ​ന്നി​ക​ളെ അ​ക​റ്റു​ന്ന​തി​ന് രൂ​ക്ഷ​ഗ​ന്ധ​മു​ള്ള വ​സ്തു​ക്ക​ൾ ഫ​ല​പ്ര​ദ​മാ​ണ​ന്ന് മു​ക്കം കൃ​ഷി ഓ​ഫീ​സ​ർ പ്രി​യ മോ​ഹ​ൻ പ​റ​ഞ്ഞു.

തൃ​ശൂ​ർ​കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല വി​ക​സി​പ്പി​ച്ച ബോ​റ​പ്പ് എ​ന്ന ഉ​ത്പ​ന്നം ഇ​ത്ത​ര​ത്തി​ൽ വി​ത​ര​ണം ചെ​യ്ത് വ​രു​ന്ന​താ​യും കൃ​ഷി ഓ​ഫീ​സ​ർ പ​റ​ഞ്ഞു.

അ​തേ സ​മ​യം രൂ​ക്ഷ​ഗ​ന്ധ​മു​ള്ള​താ​യ​തി​നാ​ൽ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ഇ​ത് പ്രാ​യോ​ഗി​ക​മ​ല്ല​ന്നും അ​വ​ർ പ​റ​ഞ്ഞു .

Related posts

Leave a Comment