മകന്റെ ക്രൂരത! പുലര്‍ച്ചവരെ പബ്ജി ഗെയിം കളിക്കുന്നത് പതിവ്; കളിക്കുന്നതു വിലക്കിയ പിതാവിനെ യുവാവ് വെട്ടിനുറുക്കി; അതിക്രൂരം

ബം​ഗ​ളു​രു: പ​ബ്ജി ക​ളി​ക്കു​ന്ന​തു വി​ല​ക്കി​യ പി​താ​വി​നെ യു​വാ​വു ക്രൂ​ര​മാ​യി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. പോ​ളി​ടെ​ക്നി​ക് വി​ദ്യാ​ർ​ഥി​യാ​ണു പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. വ​ട​ക്ക​ൻ ക​ർ​ണാ​ട​ക​യി​ലെ ബെ​ലഗാ​വി ക​ക്കാ​ട്ടി​യി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചോ​ടെ​യാ​ണു സം​ഭ​വം.

സി​ദ്ധേ​ശ്വ​ർ ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന റി​ട്ട. ഹെ​ഡ് കോ​ണ്‍​സ്റ്റ​ബ്ൾ ശ​ങ്ക​ർ ദേ​വ​പ്പ കു​ന്പാ​റാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ളു​ടെ മ​ക​ൻ ര​ഘു​വീ​ർ കു​ന്പാ​റി​നെ ക​ക്കാ​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

യു​വാ​വു പു​ല​ർ​ച്ച​വ​രെ പ​ബ്ജി ഗെ​യിം ക​ളി​ക്കു​ന്ന​തു പ​തി​വാ​യ​തി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു ഞാ​യ​റാ​ഴ്ച രാ​ത്രി പി​താ​വു മൊ​ബൈ​ൽ ഫോ​ണ്‍ പി​ടി​ച്ചു​വാ​ങ്ങി. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ര​ഘു​വീ​ർ കു​ടും​ബാം​ഗ​ങ്ങ​ളെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ട​ശേ​ഷം പി​താ​വി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പി​താ​വി​ന്‍റെ ത​ല​യും കാ​ലും മ​ക​ൻ വെ​ട്ടി​മു​റി​ച്ചു.

അ​യ​ൽ​ക്കാ​ർ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ചാ​ണു പോ​ലീ​സ് വീ​ട്ടി​ലെ​ത്തു​ന്ന​തും യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തും. മൂ​ന്നു മാ​സം മു​ന്പാ​ണു ശ​ങ്ക​ർ സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ച്ച​ത്.

Related posts