ഒ​ടു​വി​ൽ മ​ഞ്ജുവും ബി​ജെ​പി​യി​ലേ​ക്ക്; ഇതോടെ ഇലക്ഷൻ അടുത്തനാൾ മുതൽ കേട്ട അഭ്യൂഹങ്ങൾക്ക് അവസാനമായി

ബം​ഗ​ളു​രു: അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ​മ​ന്ത്രി​യു​മാ​യ എ. ​മ​ഞ്ജു തി​ങ്ക​ളാ​ഴ്ച ഔ​ദ്യോ​ഗി​ക​മാ​യി ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ചേ​ക്കും. ഇ​തി​നു മു​ന്നോ​ടി​യാ​യി ശ​നി​യാ​ഴ്ച ഹാ​സ​നി​ലെ ബി​ജെ​പി എം​എ​ൽ​എ പ്രീ​തം ഗൗ​ഡ​യു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

സു​ഹൃ​ത്ത് എ​ന്ന നി​ല​യി​ലാ​ണ് പ്രീ​തം ഗൗ​ഡ​യെ ക​ണ്ട​തെ​ന്നും ത​ന്‍റെ അ​ടു​ത്ത നീ​ക്കം സം​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ അ​നു​യാ​യി​ക​ളു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു. ത​ന്‍റെ രാ​ഷ്ട്രീ​യ​ഭാ​വി സം​ബ​ന്ധി​ച്ച് മ​ഞ്ജു വൈ​കാ​തെ ത​ന്നെ ഒ​രു തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് പ്രീ​തം ​ഗൗ​ഡ പ​റ​ഞ്ഞു.

മ​ഞ്ജു​വി​നെ ബി​ജെ​പി​യി​ലേ​ക്ക് ക്ഷ​ണി​ച്ച അ​ദ്ദേ​ഹം ഹാ​സ​നി​ൽ പ്ര​ജ്വ​ൽ രേ​വ​ണ്ണ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്നും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും വ​രും ദി​വ​സ​ങ്ങ​ളി​ൽ പാ​ർ​ട്ടി​യി​ലേ​ക്ക് എ​ത്താ​നി​രി​ക്കു​ന്ന​വ​രും വി​ജ​യ​ത്തി​നാ​യി ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts