ലോ​ക്ക്ഡൗ​ൺ ; പൂ​പ്പ​ൽ വി​ല്ല​നാ​യി, സം​സ്ഥാ​ന​ത്തെ വ്യാ​പാ​രി​ക​ൾ​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

കോ​ഴി​ക്കോ​ട്: ദീ​ർ​ഘ​നാ​ള​ത്തെ ലോ​ക്ക്ഡൗ​ൺ സം​സ്ഥാ​ന​ത്തെ വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​ക്കി​യ​ത് കോ​ടി​ക​ളു​ടെ ന​ഷ്ടം. ലോ​ക്ക്ഡൗ​ണി​നു ശേ​ഷം ക​ട​ക​ൾ തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഓ​രോ​രു​ത്ത​ർ​ക്കും വ​ൻ ന​ഷ്ട​ങ്ങ​ൾ വ്യ​ക്ത​മാ​യ​ത്.

റെ​ഡി​മെ​യ്ഡ് വ​സ്ത്ര​ങ്ങ​ൾ, തു​ക​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ, ബാ​ഗു​ക​ൾ, ഷൂ​സു​ക​ൾ തു​ട​ങ്ങി ഒ​ട്ടു​മി​ക്ക സാ​ധ​ന​ങ്ങ​ളും പൂ​പ്പ​ൽ ബാ​ധി​ച്ച് വി​ൽ​പ്പ​ന​യോ​ഗ്യ​മ​ല്ലാ​താ​യി. ബ്രാ​ൻ​ഡ​ഡ് ഉ​ത്പ​ന്ന​ങ്ങ​ളി​ല​ട​ക്കം പൂ​പ്പ​ൽ ബാ​ധി​ച്ചി​ട്ടു​ണ്ട്. ക​ട​ക​ൾ തു​ട​ർ​ച്ച​യാ​യി അ​ട​ച്ചി​ട്ട​തി​നാ​ൽ വാ​യു​സ​ഞ്ചാ​രം നി​ല​ച്ച​താ​ണ് ഫം​ഗ​സ് ബാ​ധ​യ്ക്ക് കാ​ര​ണ​മാ​യ​ത്.

വി​ല​കൂ​ടി​യ പാ​ദ​ര​ക്ഷ​ക​ൾ, ബെ​ൽ​റ്റു​ക​ൾ, പഴ്സു​ക​ൾ, ബാ​ഗു​ക​ൾ, ട്രോ​ളി​ബാ​ഗ് , മ​റ്റ് തു​ക​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് പൂ​പ്പ​ൽ ബാ​ധി​ച്ചു. തു​ട​ച്ചാ​ലും ഇ​വ​യു​ടെ പൂ​ർ​വ​സ്ഥി​തി തി​രി​കെ​ല​ഭി​ക്കി​ല്ലെ​ന്ന​തി​നാ​ൽ വി​ൽ​പ്പ​ന​യ്ക്ക് ക​ഴി​യി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.

ക​ട​ക​ളി​ൽ തു​റ​ന്നു പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന റെ​ഡി​മെ​യ്ഡ് വ​സ്ത്ര​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ പൂ​പ്പ​ൽ ബാ​ധി​ച്ചു. ന​ഷ്ടം നി​ക​ത്താ​ൻ വ്യാ​പാ​രി​ക​ൾ​ക്കാ​യി അ​ടി​യ​ന്തര പ​ദ്ധ​തി​ക​ൾ ഉ​ട​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment