യു​വാ​വി​ന്‍റെ സ​ത്യ​സ​ന്ധ​തയിൽ വൈ​ദി​ക​നു പ​ഴ്സ് തി​രി​കെ ല​ഭി​ച്ചു; വഴിയിൽ നിന്നും കിട്ടിയ പഴ്സ് സിപിഎം ബ്രാഞ്ച് സെക്രട്ടറി സുരേഷ് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു

purseകു​റ​വി​ല​ങ്ങാ​ട്: വൈ​ദി​ക​ന്‍റെ പ​ണ​വും രേ​ഖ​ക​ളു​മ​ട​ങ്ങി​യ പ​ഴ്സ് ന​ഷ്ട​പ്പെ​ട്ട​ത് ല​ഭി​ച്ച യു​വാ​വ് പോ​ലീ​സി​ന് കൈ​മാ​റി സ​ത്യ​സ​ന്ധ​ത​കാ​ട്ടി. പ​ട്ടി​ത്താ​നം ര​ത്ന​ഗി​രി പ​ള്ളി​യി​ലെ സ​ഹ വി​കാ​രി ഫാ. ​മാ​ണി കൊ​ഴു​പ്പം​കു​റ്റി​യു​ടെ 1560 രൂ​പ​യും എ​ടി​എം കാ​ർ​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ​യ​ട​ങ്ങി​യ പ​ഴ്സാ​ണ് തി​രി​കെ ല​ഭി​ച്ച​ത്.

സി​പി​എം വെ​ന്പ​ള്ളി സൗ​ത്ത് ബ്രാ​ഞ്ചു സെ​ക്ര​ട്ട​റി ഒ​ഴു​ക​യി​ൽ വി.​എ​ൽ. സു​രേ​ഷി​നാ​ണ് പ​ഴ്സ് ല​ഭി​ച്ച​ത്. ഇ​ന്ന​ലെ ഫാ.​മാ​ണി കൊ​ഴു​പ്പം​കു​റ്റി​ സ​ഹോ​ദ​ര​ൻ തൃ​പ്പൂ​ണി​ത്തു​റ​യി​ൽ പ​ണി​ക​ഴി​പ്പി​ച്ച വീ​ടി​ന്‍റെ വെ​ഞ്ച​രി​പ്പി​നാ​യി പ​ട്ടി​ത്താ​ന​ത്തു​നി​ന്നും തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്ക് ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്പോ​ഴാ​ണ് പ​ഴ്സ് ന​ഷ്ട​പ്പെ​ട്ട​ത്.

ഈ സമയം ബൈക്കിൽ വരികയായിരുന്ന സുരേഷിനു വെ​ന്പ​ള്ളി വ​ട​ക്കേ​ക​വ​ല​യി​ൽ ​പ​ഴ്സ് ല​ഭി​ക്കു​ന്ന​ത്. പ​ണം എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം സു​രേ​ഷ് കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി വി​വ​രം പ​റ​ഞ്ഞ് പ​ഴ്സ് ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ​ഴ്സ് ര​ത്ന​ഗി​രി​പ​ള്ളി വി​കാ​രി​യു​ടേ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.

ഇ​തേ​ത്തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ലെ​ത്തി​യ ഫാ.​മാ​ത്യു കൊ​ഴു​പ്പം​കു​റ്റി​ക്ക് എ​സ്ഐ കെ.​എ​സ്. ജ​യ​ൻ സു​രേ​ഷി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പ​ഴ്സ് കൈ​മാ​റി. കാ​ണ​ക്കാ​രി മു​ൻ​പ​ഞ്ചാ​യ​ത്തം​ഗം സി.​കെ ദി​ലീ​പ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പ്രേം​ഷാ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

Related posts