തനി മലയാളി പെൺകൊടിയായി ഇന്ത്യയുടെ ബാഡ്മിന്‍റൺ താരം സിന്ധു തലസ്ഥാനത്ത്; പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലും ആ​റ്റു​കാ​ൽ ദേ​വി​ക്ഷേ​ത്ര​ത്തി​ലും ദ​ർ​ശ​നം ന​ട​ത്തി താരം

തനി മലയാളി പെൺകൊടിയായി ഇന്ത്യയുടെ ലോക ബാഡ്മിന്‍റൺ താരം സിന്ധു. തലയിൽ മുല്ലപ്പൂ ചൂടി വെള്ളിക്കര യിൽ പച്ചബോർഡറുള്ള സെറ്റ് സാരിയുടുത്താണ് താരത്തെ രാവിലെ തലസ്ഥാനം കണ്ടത്. കേ​ര​ള ഒ​ളി​മ്പിക് അ​സോ​സി​യേ​ഷ​നും സം​സ്ഥാ​ന കാ​യി​ക വ​കു​പ്പും നൽകുന്ന ആദരം ഏറ്റുവാങ്ങുന്നതിനാണ് സിന്ധു ഇന്നലെ തലസ്ഥാനത്ത് എത്തിയത്.

ഇന്ന് പുലർച്ചെ പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലും ആ​റ്റു​കാ​ൽ ദേ​വി​ക്ഷേ​ത്ര​ത്തി​ലും ദ​ർ​ശ​നം ന​ട​ത്തി. ക്ഷേത്രത്തിൽ എത്തുന്നതിന് വേണ്ടിയാണ് താരം മലയാളി പെൺകൊടിയായി സെറ്റുസാരിയിൽ ക്ഷേത്ര ദർശനം നടത്തിയത്.

ഇന്ന് ഉച്ചയ്ക്ക് സെൻട്രൽ സ്റ്റേഡിയത്തിലാണ് പരിപാടി. കേരള ഒളിംപ്ക്സ് അസോസിയേഷൻ പ്രഖ്യാപിച്ച 10 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറും. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള വർ പരിപാടിയിൽ പങ്കെടുക്കും.

Related posts