‘രോ​ഗി​ക​ളെ അ​നാ​വ​ശ്യ​മാ​യി ഐ​സി​യു​വി​ലാ​ക്കു​ന്നു’: ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് ആ​ദ്യ ദി​വ​സം ത​ന്നെ രാ​ജി​വ​ച്ച് യു​വ​ഡോ​ക്ട​ർ; വൈ​റ​ലാ​യി വീ​ഡി​യോ

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഒ​രു രോ​ഗി ചെ​ന്നാ​ൽ ഇ​ല്ലാ​ത്ത ടെ​സ്റ്റു​ക​ളെ​ല്ലാം ചെ​യ്യി​പ്പി​ച്ച് കാ​ശ് ഊ​റ്റു​മെ​ന്നാ​ണ് പൊ​തു​വെ​യു​ള്ളൊ​രു സം​സാ​രം. ഏ​റെ​ക്കു​റെ​യൊ​ക്കെ അ​ത് സ​ത്യ​മെ​ന്ന് തെ​ളി​യി​ക്കു​ന്നൊ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ജോ​ലി​ക്ക് ക​യ​റി​യ ആ​ദ്യ ദി​വ​സം​ത​ന്നെ ജോ​ലി രാ​ജി​വ​ച്ച് യു​വ ഡോ​ക്ട​ർ. ഇ​തി​ന്‍റെ കാ​ര​ണം കേ​ട്ടാ​ൽ ആ​രാ​യാ​ലും അ​തി​ശ​യി​ക്കും. ഇ​ന്‍റേ​ണ​ൽ മെ​ഡി​സി​ൻ സ്പെ​ഷ്യ​ലി​സ്റ്റ് ഡോ. ​പ്ര​ഭ്ലീ​ൻ കൗ​ർ ആ​ണ് ജോ​ലി രാ​ജി വ​ച്ച​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി രോ​ഗി​ക​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന​ത് ക​ണ്ട് ആ​ശ​ങ്ക​പ്പെ​ട്ടി​ട്ടാ​ണ് യു​വ ഡോ​ക്ട​റു​ടെ രാ​ജി. ഇ​ത് വി​ശ​ദീ​ക​രി​ക്കു​ന്ന വീ​ഡി​യോ ഇ​വ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചു. ഇ​തോ​ടെ രോ​ഗി​ക​ളു​ടെ സു​ര​ക്ഷ​യെ കു​റി​ച്ചും മെ​ഡി​ക്ക​ൽ ധാ​ർ​മ്മി​ക​ത​യെ കു​റി​ച്ചും വ​ലി​യ ച​ർ​ച്ച​ക​ൾ ഉ​ണ്ടാ​യി.

സ്വ​കാ​ര്യ ലാ​ഭ​ത്തി​നാ​യി രോ​ഗി​ക​ളെ അ​നാ​വ​ശ്യ​മാ​യി അ​ഡ്മി​റ്റ് ചെ​യ്യു​ക​യും ഐ​സി​യു​വി​ൽ കി​ട​ത്തു​ക​യും ചെ​യ്യു​ന്നു എ​ന്ന് ഡോ​ക്ട​ർ ആ​രോ​പി​ച്ചു. ച​ണ്ഡീ​ഗ​ഢി​ൽ ഒ​രു മു​തി​ർ​ന്ന ഗൈ​ന​ക്കോ​ള​ജി​സ്റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ആ​ശു​പ​ത്രി എ​ന്ന് മാ​ത്ര​മാ​ണ് ഡോ. ​പ്ര​ഭ്ലീ​ൻ കൗ​ർ ആ​ശു​പ​ത്രി​യെ കു​റി​ച്ച് ന​ൽ​കു​ന്ന വി​വ​രം.

വീ​ഡി​യോ എ​ന്താ​യാ​ലും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി തെ​ളി​യി​ച്ചു. ഡോ​ക്ട​ർ​മാ​ർ പോ​ലും ക​ള്ള​ന്മാ​രാ​ണെ​ന്നാ​ണ് പ​ല​രും വീ​ഡി​യോ ക​ണ്ടി​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

Related posts

Leave a Comment