കോട്ടയം നഗരത്തിൽ പട്ടാപ്പകൽ ക്വ​ട്ടേ​ഷ​ൻ ആ​ക്ര​മ​ണം;  ആക്രമണം കുരുമുളക് സ്പ്രേ അടിച്ചശേഷം മൂന്നംഗ സംഘം ഷി​നു​വി​നെ  ക്രൂരമായി മർദിക്കുകയായിരുന്നു

കോ​ട്ട​യം: ന​ഗ​ര​ത്തി​ൽ പ​ട്ടാ​പ്പക​ൽ ക്വ​ട്ടേ​ഷ​ൻ ആ​ക്ര​മ​ണം. മൊ​ബൈ​ൽ ഫോ​ണ്‍ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നു നേ​രെ കു​രു​മു​ള​ക് സ്പ്രേ ​അ​ടി​ച്ച​ശേ​ഷം മ​ർ​ദി​ച്ച സം​ഭ​വ​ത്തി​നു പി​ന്നി​ൽ ക്വ​ട്ടേ​ഷ​ൻ സം​ഘ​മെ​ന്നാ​ണ് സൂ​ച​ന. മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൊ​ബൈ​ൽ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ പ​തി​നാ​റി​ൽ​ചി​റ സ്വ​ദേ​ശി ഷി​നു​വി​നെ​യാ​ണു കു​രു​മു​ള​കു സ്പ്രേ ​അ​ടി​ച്ച​ശേ​ഷം മൂ​ന്നം​ഗ സം​ഘം ക​ട​യി​ൽ ക​യ​റി ആ​ക്ര​മി​ച്ച​ത്.

കോ​ട്ട​യം ക​ല്ലു​പു​ര​ക്ക​ൽ സ്വ​ദേ​ശി സ​തീ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണു ക​ട. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ക​ട​യി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം കു​രു​മു​ള​കു സ്പ്രേ ​അ​ടി​ച്ച​ശേ​ഷം ഷി​നു​വി​നെ മ​ർ​ദി​ച്ച​വ​ശ​നാ​ക്കി​യ​ശേ​ഷം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഷി​നു​വും സ​മീ​പ​ത്തെ മ​റ്റൊ​രു ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നും ത​മ്മി​ൽ വാ​ക്കു ത​ർ​ക്ക​വും സം​ഘ​ർ​ഷ​വും ന​ട​ന്നി​രു​ന്നു.

അ​ന്ന് ഷി​നു മ​റ്റെ​യാ​ളെ മ​ർ​ദി​ച്ചി​രു​ന്നു. ഇ​തി​നു പ്ര​തി​കാ​രം ചെ​യ്യാ​ൻ ക്വ​ട്ടേ​ഷ​നെ​ടു​ത്ത​വ​രാ​ണ് ഇ​ന്ന​ലെ കു​രു​മു​ള​ക് സ്പ്രേ​യ​ടി​ച്ച് ഷി​നു​വി​നെ മ​ർ​ദി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. ക​ട​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്ന് അ​ക്ര​മി സം​ഘ​ത്തെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​വ​രെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ​ട്ടാ​പ്പ​ക​ൽ ക​ട​യി​ൽ ക​യ​റി ഒ​രാ​ളെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക പ​ര​ന്നി​ട്ടു​ണ്ട്. സം​ഭ​വം ന​ട​ന്ന് 24 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നും സാ​ധി​ച്ചി​ട്ടി​ല്ല. ക​ട​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു പോ​ലും ഒ​രു സു​ര​ക്ഷി​ത​ത്വ​വു​മി​ല്ല എ​ന്ന നി​ല​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ത്തി​യി​ട്ടു​ണ്ട്.

Related posts