പു​തി​യ സം​രംഭം തു​ട​ങ്ങു​ന്ന​വരെ ഭീഷണിപ്പെടുത്തി പാർട്ടിയുടെ പേരിൽ ഗു​ണ്ടാ​പി​രി​വ്; ത​ട്ടി​യെ​ടു​ക്കു​ന്ന​ത് ല​ക്ഷ​ങ്ങ​ള്‍; അന്വേഷണം നടത്തുമെന്ന് സിപിഎം


കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ല്‍ പാ​ര്‍​ട്ടി​യു​ടെ പേ​രി​ല്‍ ഗു​ണ്ടാ​സം​ഘ​ങ്ങ​ള്‍ പ​ണം പി​രി​ക്കു​ന്നെ​ന്ന് സി​പി​എം. താ​മ​ര​ശേ​രി​യി​ല്‍ പൊ​തു​യോ​ഗം വി​ളി​ച്ചാ​ണ് പാ​ര്‍​ട്ടി പ്രാ​ദേ​ശി​ക നേ​തൃ​ത്വം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

സി​പി​എ​മ്മി​ന്‍റെ മേ​ല്‍​വി​ലാ​സം ഉ​പ​യോ​ഗി​ച്ച്, പു​തി​യ സം​രം​ഭം തു​ട​ങ്ങു​ന്ന​വ​രി​ല്‍​നി​ന്ന് ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ങ്ങ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം വാ​ങ്ങു​ന്നെ​ന്നാ​ണ് ആ​ക്ഷേ​പം.

ഭൂ​മി വാ​ങ്ങു​ന്ന​വ​രോ​ടും വി​ല്‍​ക്കു​ന്ന​വ​രോ​ടും 20 ല​ക്ഷം ചോ​ദി​ക്കു​ന്നു. കെ​ട്ടി​ട​നി​ര്‍​മാ​താ​ക്ക​ളോ​ട് പ​ത്ത് ല​ക്ഷം വീ​ത​വും പെ​ട്രോ​ള്‍ പ​മ്പ് ഉ​ട​മ​ക​ളോ​ട് അ​ഞ്ച് ല​ക്ഷം വീ​ത​വും വാ​ങ്ങു​ന്നെ​ന്നാ​ണ് പ​രാ​തി.

ആ​ളു​ക​ള്‍ പ​ണം ന​ല്‍​കാ​ന്‍ വി​സ​മ്മ​തി​ച്ചാ​ല്‍ പാർട്ടിക്കാർ ഇ​വി​ടെ വ​രു​മെ​ന്ന് പ​റ​ഞ്ഞ് ഉ​ട​മ​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തും. കൈ​വെ​ട്ടു​മെ​ന്നും കാ​ലു​വെ​ട്ടു​മെ​ന്നു​മു​ള്ള ഭീ​ഷ​ണി​യും മു​ഴ​ക്കും.

ഇ​ത്ത​ര​ത്തി​ല്‍ പ​ല​രും പ​രാ​തി ന​ല്‍​കി​യ​പ്പോ​ഴാ​ണ് വി​ഷ​യം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തെ​ന്ന് പാ​ര്‍​ട്ടി പ്രാ​ദേ​ശി​ക നേ​തൃ​ത്വം അ​റി​യി​ച്ചു. ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി​ക്കാ​രു​ണ്ടെ​ങ്കി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.

നി​ല​വി​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ന്ന കാ​ര്യം ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്നും വി​ഷ​യ​ത്തി​ല്‍ പാ​ര്‍​ട്ടി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും സി​പി​എം നേ​തൃ​ത്വം അ​റി​യി​ച്ചു.

Related posts

Leave a Comment