​പരസ്യം മുടങ്ങിയതോടെ മാ​സം 13 കോ​ടി​യോ​ളം നഷ്ടം; കെഎസ്ആർടിസിയിൽ പരസ്യം പാടില്ലെന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​രവിനെതിരെ​ കെ​എ​സ്ആ​ര്‍​ടി​സി സു​പ്രീം​കോ​ട​തി​യി​ല്‍


ന്യൂ​ഡ​ല്‍​ഹി: കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ പ​ര​സ്യം പാ​ടി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ കെ​എ​സ്ആ​ര്‍​ടി​സി സു​പ്രീം​കോ​ട​തി​യി​ല്‍. ഉ​ത്ത​ര​വ് മൂലം വ​ന്‍ വ​രു​മാ​ന​ന​ഷ്ട​മാ​ണെ​ന്നു സു​പ്രീം​കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച അ​പ്പീ​ലി​ല്‍ പ​റ​യു​ന്നു.

സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് കാ​ട്ടി​യാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ പ​ര​സ്യം ന​ല്‍​കു​ന്ന​ത് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത്. പ​ര​സ്യം റ​ദ്ദാ​ക്കി​യ​തോ​ടെ പ്ര​തി​മാ​സം 13 കോ​ടി​യോ​ളം രൂ​പ​യാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ന​ഷ്ട​മു​ണ്ടാ​യ​തെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം ചോ​യ്തു​കൊ​ണ്ടു​ള്ള ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

പ്ര​തി​സ​ന്ധി​യി​ലാ​യ കെ​എ​സ്ആ​ര്‍​ടി​സി​ക്ക് കോ​ട​തി ഉ​ത്ത​ര​വ് വ​ന്‍ തി​രി​ച്ച​ടി​യാ​യി. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് പ​ര​സ്യം ന​ല്‍​കാ​റു​ള്ള​തെ​ന്നും കെ​എ​സ്ആ​ര്‍​ടി​സി വ്യ​ക്ത​മാ​ക്കി.

സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ലാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. വ്യ​ക്ത​മാ​യ പ​ഠ​ന​മി​ല്ലാ​തെ​യാ​ണ് ഉ​ത്ത​ര​വു​ണ്ടാ​യ​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വ​ട​ക്ക​ഞ്ചേ​രി​യി​ല്‍ ഒ​മ്പ​ത് പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ബ​സ​പ​ക​ട​ത്തേ​തു​ട​ര്‍​ന്ന് സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ലാ​ണ് ഹൈ​ക്കോ​ട​തി കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ പ​ര​സ്യം റ​ദ്ദാ​ക്കി​യ​ത്. ബ​സു​ക​ളി​ലെ പ​ര​സ്യം അ​പ​ക​ട​സാ​ധ്യ​ത കൂ​ട്ടു​മെ​ന്ന നി​രീ​ഷ​ണ​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു ഉ​ത്ത​ര​വ്.

Related posts

Leave a Comment