നാളെ നിങ്ങൾക്കും വരാതിരിക്കട്ടെ..! വാ​ർ​ധ​ക്യ​ത്തി​ൽ അ​നാ​ഥ​രാ​ക്ക​പ്പെ​ടു​ന്ന അവസ്ഥ മക്കളുടെ പ​രി​ഷ്കാ​ര​ത്തോ​ടു​ള്ള ഭ്രാ​ന്ത​മാ​യ അ​ഭി​നി​വേ​ശമെന്ന് ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ

r-rajeshmlaമാ​വേ​ലി​ക്ക​ര: ജന്മംന​ൽ​കി​യും ഊ​ട്ടി​വ​ള​ർ​ത്തി​യും ന​മ്മെ ന​മ്മ​ളാ​ക്കി​യ മാ​താ​പി​താ​ക്ക​ൾ വാ​ർ​ധ​ക്യ​ത്തി​ൽ അ​നാ​ഥ​രാ​ക്ക​പ്പെ​ടു​ന്ന ദ​യ​നീ​യ അ​വ​സ്ഥ​യാ​ണ് സ​മ​കാ​ലീ​ന സ​മൂ​ഹം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യെ​ന്ന് ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ. വൃ​ദ്ധ സ​ദ​ന​ങ്ങ​ളു​ടേ​യും അ​ഗ​തി മ​ന്ദി​ര​ങ്ങ​ളു​ടേ​യും എ​ണ്ണം ഏ​റി​വ​രി​ക​യാ​ണ്. ദാ​ന​ശീ​ല​രും കാ​രു​ണ്യ മ​ന​സ്ക​രും നി​ര​വ​ധി ഉ​ണ്ടെ​ങ്കി​ലും മാ​താ​പി​താ​ക്ക​ളെ പ​രി​ച​രി​ക്കു​ക​യും സ്നേ​ഹി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രു​ന്നു.

പ​രി​ഷ്കാ​ര​ത്തോ​ടു​ള്ള ഭ്രാ​ന്ത​മാ​യ അ​ഭി​നി​വേ​ശം ധ​ർ​മ​മൂ​ല്യം മ​റ​ന്നു​കൊ​ണ്ടാ​വ​രു​തെ​ന്നും വാ​ർ​ധ​ക്യ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ അ​നാ​ഥ​രാ​ക്ക​പ്പെ​ട​രു​തെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. തെ​ക്കേ​ക്ക​ര സ്വാ​ന്ത​നം പ​ബ്ലി​ക് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പ​ണി​ക​ഴി​പ്പി​ച്ച ഓ​ഫീ​സ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്‍ മ​റ​ഞ്ഞ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​രു​ടെ ഫോ​ട്ടോ​ക​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ലാ ല​ക്ഷ്മ​ണ​ൻ അ​നാ​ശ്ചാ​ദ​നം ചെ​യ്തു.മ​ജീ​ഷ്യ​ൻ സാം​റാ​ജ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

രാ​മ​ച​ന്ദ്ര​ൻ മു​ല്ല​ശേ​രി, വാ​ർ​ഡം​ഗം ജി​ജി ജോ​ർ​ജ്, എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, സ​ര​സ്വ​തി​യ​മ്മ ടീ​ച്ച​ർ, ആ​ർ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, പ്രൊ​ഫ.​ബി​ന്ദു സ​നി​ൽ, ര​വി മാ​ന്പ്ര, വി.​ഭാ​സ്ക​ര​ൻ നാ​യ​ർ, പ്ര​ഫ. എം. ​രാ​ധാ​കൃ​ഷ്ണ​ൻ, എം.​കെ. സോ​മ​ൻ, ബൈ​ജു എം. ​ആ​ന​ന്ദ്, സു​രേ​ഷ് തോ​ട്ട​ത്തി​ൽ, നീ​താ​ജോ​ർ​ജ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​വി​ശ്വ​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts