പുഴയിൽ മുങ്ങിതാണ യുവതിയെ രക്ഷിച്ച  എഴുപത്തിനാലുകാരിയുടെ സാഹസികത നാടിന് അഭിമാനമായി

കൊ​ട​ക​ര:  പു​ഴ​യി​ൽ മു​ങ്ങി​ത്താ​ണ ര​ണ്ട ുയു​വ​തി​ക​ളെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെടു​ത്തി​യ 74കാ​രി​ക്ക് നാ​ട്ടു​കാ​രു​ടെ ആ​ദ​രം. വാ​സു​പു​രം കോ​ന്ന​ങ്ക​ണ്ടത്ത് ​ബാ​ല​ൻ നാ​യ​രു​ടെ ഭാ​ര്യ രാ​ധ​മ്മ​യെ​യാ​ണ് ഡി​വൈഎ​ഫ്ഐ ​വാ​സു​പു​രം യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ച​ത്. മേ​ഖ​ല സെ​ക്ര​ട്ട​റി ശ്രീ​കാ​ന്ത് പൊ​ന്നാ​ട അ​ണി​യി​ച്ചു.

യൂ​ണി​റ്റ് സെ​ക്ര​ട്ട​റി വി​കാ​സ്, പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് ട്രോ​ഫി സ​മ്മാ​നി​ച്ചു. ക​ഴി​ഞ്ഞ മാ​സം 21 നാ​ണ് കു​റു​മാ​ലി​പു​ഴ​യി​ലെ വാ​സു​പു​രം അ​ന്പ​ല​ക്ക​ട​വി​ൽ മു​ങ്ങി​താ​ഴാ​ൻ തു​ട​ങ്ങി​യ ര​ണ്ട ുയു​വ​തി​ക​ളെ രാ​ധ​മ്മ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു ക​യ​റ്റി​യ​ത്. വാ​സു​പു​രം മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര ക​ട​വി​ൽ തെ​ക്കേ​ട​ത്ത് ശ്രീ​ജി​ത്തി​ന്‍റെ ഭാ​ര്യ ജീ​ന (31) കാ​ൽ വ​ഴു​തി വെ​ള്ള​ത്തി​ൽ മു​ങ്ങി താ​ഴു​ക​യാ​യി​രു​ന്നു.

കു​ഴി​യേ​ലി പ​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​യു​ടെ ഭാ​ര്യ വി​ദ്യ ഇ​തു ക​ണ്ട ് ജീ​ന​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. വെ​ള​ള​ത്തി​ൽ മു​ങ്ങി​താ​ണ് പി​ട​ഞ്ഞ ജീ​ന വി​ദ്യ​യെ ഇ​റു​കെ പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും മു​ങ്ങിതാ​ഴു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം അ​വി​ടെ വ​ന്ന രാ​ധ​മ്മ വെ​ള്ള​ത്തി​ലി​റ​ങ്ങി ര​ണ്ട ു പേരെ​യും വ​ലി​ച്ച് ക​ര​ക​യ​റ്റു​ക​യാ​യി​രു​ന്നു.

ചി​മ്മി​നി ഡാം ​തു​റ​ന്നു വി​ട്ട സ​മ​യ​മാ​യ​തി​നാ​ൽ പു​ഴ​യി​ൽ ധാ​രാ​ളം വെ​ള്ള​വും ഒ​ഴു​ക്കും ഉ​ണ്ടായി​രു​ന്നു. ചടങ്ങിന് ​ഭാ​ര​വാ​ഹി​ക​ളാ​യ ശ്രീ​കാ​ന്ത്്്, വി​കാ​സ്, അ​നീ​ഷ് എ​ന്നി​വ​ർ നേതൃത്വം നല്കി.

Related posts