അവള്‍ ഡോക്ടറാകണമെന്നത് ഞങ്ങളുടെ സ്വപ്നമായിരുന്നു, അതിനാണ്‌ അരമുറുക്കിയുടുത്ത് പട്ടിണികിടന്ന് ഇത്രയുംകാലം അധ്വാനിച്ചത്..! മ​ണ്ണാ​ർ​ക്കാ​ട്ടെ ആ​ദ്യ ആ​ദി​വാ​സി ഡോ​ക്ട​റാ​കാ​ൻ രാ​ധി​ക

മ​ണ്ണാ​ർ​ക്കാ​ട്: ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന അ​ലോ​ട്ട്മെ​ന്‍റി​ൽ കോ​ഴി​ക്കോ​ട് മ​ല​ബാ​ർ മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ രാ​ധി​ക​യ്ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ചു.

കാ​ട്ടി​ൽ​നി​ന്ന് തേ​നും ആ​യൂ​ർ​വേ​ദ​മ​രു​ന്നു​ക​ളും മ​റ്റും ശേ​ഖ​രി​ച്ച് വി​റ്റ് ഉ​പ​ജീ​വ​ന​മാ​ർ​ഗം ക​ണ്ടെ​ത്തു​ന്ന കാ​ഞ്ഞി​ര​പ്പു​ഴ ഇ​രു​ന്പ​ക​ച്ചോ​ല ആ​ന​ക്ക​ര​ണം ആ​ദി​വാ​സി കോ​ള​നി​യി​ലെ ജോ​ഷി​ശാ​ന്ത ദ​ന്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ൾ രാ​ധി​ക​യാ​ണ് മ​ണ്ണാ​ർ​ക്കാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​കു​ന്ന​ത്.

രാ​ധി​ക ഡോ​ക്ട​റാ​ക​ണ​മെ​ന്ന​ത് ഞ​ങ്ങ​ളു​ടെ സ്വ​പ്ന​മാ​യി​രു​ന്നു. അ​തി​നാ​യി​രു​ന്നു അ​ര​മു​റു​ക്കി​യു​ടു​ത്ത് പ​ട്ടി​ണി​കി​ട​ന്ന് ഇ​ത്ര​യും​കാ​ലം അ​ധ്വാ​നി​ച്ച​തെ​ന്ന് നി​റ​മി​ഴി​ക​ളോ​ടെ ജോ​ഷി​യും ശാ​ന്ത​യും പ​റ​യു​ന്നു.

മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ചു. മോ​ൾ​ക്ക​ത് നേ​ടാ​നാ​കു​മെ​ന്നു ഈ ​ദ​ന്പ​തി​ക​ൾ ഉ​റ​പ്പി​ച്ചു​പ​റ​ഞ്ഞു. ആ​ന​ക്ക​ര​ണം കോ​ള​നി​യി​ലു​ള്ള​വ​രും പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പും എ​ല്ലാ സ​ഹാ​യ​ത്തി​നു​മാ​യി രാ​ധി​ക​ക്കൊ​പ്പ​മു​ണ്ട്.

രാ​ധി​ക​യു​ടെ പ​ഠ​ന​മി​ക​വ​റി​ഞ്ഞ​തോ​ടെ കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും രം​ഗ​ത്തു​ണ്ട്. വീ​ടോ മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​ന്നും രാ​ധി​ക​യ്ക്കി​ല്ല. തു​ട​ർ​പ​ഠ​ന​ത്തി​നു​ള്ള പ​ണ​വും ക​ണ്ടെ​ത്ത​ണം. എ​ല്ലാ ക​ണ്ടെ​ത്തു​മെ​ന്നു​ള്ള വി​ശ്വാ​സ​മാ​ണ് ഈ ​കു​ടും​ബ​ത്തി​ന്.

പൊ​റ്റ​ശേ​രി ഹൈ​സ്കൂ​ളി​ൽ പ​ത്താം​ക്ലാ​സും തു​ട​ർ​ന്ന് പാ​ല​ക്കാ​ട് മോ​യ​ൻ​സ് ഹൈ​സ്കൂ​ളി​ൽ പ്ല​സ്ടു​വും പൂ​ർ​ത്തി​യാ​ക്കി. പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പാ​ലാ​യി​ൽ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​ന​വും രാ​ധി​ക പൂ​ർ​ത്തി​യാ​ക്കി.

ഡോ​ക്ട​റാ​ക​ണ​മെ​ന്ന​താ​ണ് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​മെ​ന്ന് രാ​ധി​ക​യും പ​റ​ഞ്ഞു. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ഹു​ൽ, ര​ജീ​ഷ്, ര​മി​ത.

Related posts

Leave a Comment