ലോ​ക്ക്ഡൗ​ണ്‍ ബാ​ധി​ച്ച രാ​ജ്യ​ത്തെ പാവപ്പെവരെ സഹായിക്കാൻ വേണം 65,000 കോ​ടി രൂ​പ; ആ​ര്‍​ബി​ഐ മു​ന്‍ ഗ​വ​ര്‍​ണർ ര​ഘു​റാം രാ​ജ​ന്‍റെ വാക്കുകൾ ഇങ്ങനെ…

ന്യൂ​ഡ​ല്‍​ഹി: ലോ​ക്ക്ഡൗ​ണ്‍ ബാ​ധി​ച്ച രാ​ജ്യ​ത്തെ പാവപ്പെട്ടവരെ സ​ഹാ​യി​ക്കു​ന്ന​തി​ന് 65,000 കോ​ടി രൂ​പ​യോ​ളം ആ​വ​ശ്യ​മാ​യി വ​രു​മെ​ന്ന് സാ​മ്പ​ത്തി​ക വി​ദ​ഗ്ദ്ധ​നും ആ​ര്‍​ബി​ഐ മു​ന്‍ ഗ​വ​ര്‍​ണ​റു​മാ​യ ര​ഘു​റാം രാ​ജ​ന്‍.

കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ അ​ഭി​മു​ഖ​ത്തി​ലാ​ണ് ര​ഘു​റാം രാ​ജ​ന്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.
ലോക്ഡൗണിനുശേഷം സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ എന്തൊക്കെ ചെയ്യാമെന്നായിരുന്നു ഇരുവരും തമ്മിലുള്ള ചർച്ച. ദീ​ര്‍​ഘ​കാ​ല​ത്തേ​ക്ക് ലോ​ക്ക്ഡൗ​ണ്‍ ചെ​യ്യു​ന്ന​ത് സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ സു​സ്ഥി​ര​മാ​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാവപ്പെട്ടവരുടെ ജീ​വ​ന്‍ ര​ക്ഷി​ക്കു​ന്ന​തി​ന് ന​മു​ക്ക് 65,000 കോ​ടി രൂ​പ​യു​ടെ ആ​വ​ശ്യ​മു​ണ്ട്. പാവപ്പെട്ടവരെ സ​ഹാ​യി​ക്കാ​ന്‍ എ​ത്ര പ​ണം ആ​വ​ശ്യ​മാ​ണെ​ന്ന രാ​ഹു​ലി​ന്‍റെ ചോ​ദ്യ​ത്തി​ന് ര​ഘു​റാം രാ​ജ​ന്‍ മ​റു​പ​ടി ന​ല്‍​കി.

‘എ​ന്നേ​ന്നു​ക്ക​മാ​യി ലോ​ക്ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത് വ​ള​രെ എ​ളു​പ്പ​മു​ള്ള കാ​ര്യ​മാ​ണ്. എ​ന്നാ​ല്‍ അ​ത് സ​മ്പ​ദ് വ്യ​വ​സ്ഥ​യെ സു​സ്ഥി​ക​ര​മാ​ക്കി​ല്ല.
ലോ​ക്ക്ഡൗ​ണ്‍ കാ​ലാ​വ​ധി നീ​ട്ടു​ന്ന​തി​ല്‍ നാം ​കൂ​ടു​ത​ല്‍ ജാ​ഗ​രൂ​ക​രാ​യി​രി​ക്ക​ണം. ജ​ന​ങ്ങ​ളെ കൂ​ടു​ത​ല്‍ കാ​ലം പോ​റ്റാ​നു​ള്ള ശേ​ഷി ഇ​ന്ത്യ​യി​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ നാം ​നി​യ​ന്ത്രി​ത​മാ​യി തു​റ​ക്കേ​ണ്ട​തു​ണ്ട്. പു​തു​താ​യി കേ​സു​ക​ള്‍ വ​ന്നു​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ അ​ട​ച്ചി​ട​ണം. മ​റ്റി​ട​ങ്ങ​ളി​ല്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാം.’ ര​ഘു​റാം രാ​ജ​ന്‍ പ​റ​ഞ്ഞു.
കോ​വി​ഡ് -19 ന് ​ശേ​ഷ​മു​ള്ള ഇ​ന്ത്യ​യ്ക്ക് ത​ന്ത്ര​പ​ര​മാ​യ നേ​ട്ട​മു​ണ്ടാ​കു​മോ എ​ന്ന രാ​ഹു​ലി​ന്റെ ചോ​ദ്യ​ത്തി​ന് ര​ഘു​റാം രാ​ജ​ന്‍ ഇ​ങ്ങ​നെ മ​റു​പ​ടി​ന​ല്‍​കി: ‘രാ​ജ്യ​ങ്ങ​ള്‍​ക്ക് ഈ ​സാ​ഹ​ച​ര്യം മു​ത​ലെ​ടു​ക്കാ​ന്‍ വ​ഴി​ക​ളു​ണ്ട്. പു​ന​ര്‍​വി​ചി​ന്ത​നം ന​ട​ത്താം. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക് വ്യ​വ​സാ​യ​ത്തി​ന് അ​വ​സ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യും.’ ഈ ​ഘ​ട്ട​ത്തി​ല്‍ സാ​മൂ​ഹി​ക ഐ​ക്യം ഒ​രു പ്ര​ധാ​ന ഘ​ട​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി’.
ഒ​രു മ​ണി​ക്കൂ​ർ രാ​ഹു​ൽ- ര​ഘു​റാം കൂ​ടി​ക്കാ​ഴ്ച നീ​ണ്ടു​നി​ന്നു. അ​ഭി​മു​ഖം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളാ​യ ട്വി​റ്റ​ർ, ഫേ​സ്ബു​ക്ക്, യൂ​ട്യൂ​ബ് എ​ന്നി​വ വ​ഴി ത​ൽ​സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്തി​രു​ന്നു. കോ​വി​ഡ്19-​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സാ​മ്പ​ത്തി​ക-​ആ​രോ​ഗ്യ രം​ഗ​ത്തെ വി​ദ​ഗ്ദ്ധ​രു​മാ​യു​ള്ള കൂ​ടി​യാ​ലോ​ച​ന​ക​ള്‍​ക്ക് തു​ട​ക്ക​മി​ട്ടു കൊ​ണ്ടാ​ണ് രാ​ഹു​ല്‍, ര​ഘു​റാം രാ​ജ​നു​മാ​യി സം​വ​ദി​ച്ച​ത്.

Related posts

Leave a Comment