മോഹൻ ലാലുമൊത്തുള്ള ഒരു സിനിമ ഇനി എന്നാണെന്നുള്ള ചോദ്യത്തിന് ശോഭനയുടെ മറുപടി ഹിറ്റാകുന്നു; ലോക്ക് ഡൗണിൽ ഫേസ് ബുക്ക് ലൈവിൽ സിനിമ വിശേഷങ്ങൾ പങ്കുവെച്ച് ശോഭന


ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ആ​രാ​ധ​ക​രോ​ട് സം​സാ​രി​ക്കാ​ൻ ആ​ദ്യ​മാ​യി ന​ടി​യും ന​ർ​ത്ത​കി​യു​മാ​യ ശോ​ഭ​ന ഫേ​സ്ബു​ക്ക് ലൈ​വി​ൽ എ​ത്തി. അ​ഭി​മു​ഖ​ങ്ങ​ൾ​ക്കൊ​ന്നും അ​ധി​കം പി​ടി​കൊ​ടു​ക്കാ​ത്ത താ​രം പെ​ട്ടെ​ന്ന് ലൈ​വി​ൽ എ​ത്തി​യ​പ്പോ​ൾ ആ​രാ​ധ​ക​ർ​ക്കും സ​ർ​പ്രൈ​സാ​യി.

സി​നി​മ​യെ​ക്കു​റി​ച്ചും നൃ​ത്ത​ത്തെ​ക്കു​റി​ച്ചും ഒ​രു​പാ​ട് സം​സാ​രി​ച്ച ശോ​ഭ​ന ആ​രാ​ധ​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കെ​ല്ലാം ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ടു നി​ന്ന വി​ഡി​യോ​യി​ൽ മ​റു​പ​ടി പ​റ​ഞ്ഞു. സി​നി​മ ത​നി​ക്ക് ഒ​രു​പാ​ട് ഇ​ഷ്ട​മു​ള്ള ഒ​ന്നാ​ണെ​ന്നും ഒ​രു​പാ​ട് ഇ​ഷ്ട​മു​ള്ള​തു കൊ​ണ്ടും ഒ​രു​പാ​ട് പോ​സി​റ്റി​വി​റ്റി ഉ​ള്ള​തു കൊ​ണ്ടു​മാ​ണ് ഒ​രി​ക്ക​ൽ സി​നി​മ വി​ട്ട​തെ​ന്നും ശോ​ഭ​ന വീഡി​യോ​യി​ൽ പ​റ​ഞ്ഞു. ​

സി​നി​മ ഒ​രു​പാ​ട് പോ​സി​റ്റി​വി​റ്റി ത​രു​ന്ന ഒ​ന്നാ​ണ്. ഒ​രു​പാ​ട് ആ​രാ​ധ​ക​രും അ​വ​രു​ടെ സ്നേ​ഹ​വും എ​ല്ലാം ചേ​ർ​ന്ന് ന​മു​ക്ക് ഒ​രു​പാ​ട് കം​ഫ​ർ​ട്ട്നെ​സ്‌​സ് സി​നി​മ ന​ൽ​കും. അ​ത്ര​യും കം​ഫ​ർ​ട്ട് ആ​യാ​ൽ ശ​രി​യാ​വി​ല്ല എ​ന്നു തോ​ന്നി​യ​തു കൊ​ണ്ടാ​ണ് സി​നി​മ വി​ട്ട​ത്’ ശോ​ഭ​ന പ​റ​ഞ്ഞു.

മ​റ​ക്കാ​നാ​കാ​ത്ത സി​നി​മ​ക​ളെ കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ ഇ​ന്ന​ലെ, ഏ​പ്രി​ൽ 18, മ​ണി​ച്ചി​ത്ര​ത്താ​ഴ്, തേ​ൻ​മാ​വി​ൻ കൊ​ന്പ​ത്ത് തു​ട​ങ്ങി ചി​ല സി​നി​മ​ക​ളു​ടെ പേ​രെ​ടു​ത്ത് താ​രം പ​രാ​മ​ർ​ശി​ച്ചു.

മ​ണി​ച്ചി​ത്ര​ത്താ​ഴി​ൽ അ​ഭി​നി​യി​ക്കു​ന്ന​ത് മാ​ന​സി​ക​മാ​യി ഏ​റെ വെ​ല്ലു​വി​ളി ത​ന്ന​താ​യി​രു​ന്നെ​ങ്കി​ൽ തേ​ൻ​മാ​വി​ൻ കൊ​ന്പ​ത്ത് താ​ൻ ഏ​റ്റ​വു​മ​ധി​കം ആ​സ്വ​ദി​ച്ച് ചെ​യ്ത സി​നി​മ​യാ​ണെ​ന്ന് താ​രം പ​റ​ഞ്ഞു.

മ​മ്മൂ​ട്ടി​ക്കും മോ​ഹ​ൻ​ലാ​ലി​നും ഒ​പ്പ​മു​ള്ള അ​നു​ഭ​വ​ങ്ങ​ളും ശോ​ഭ​ന വി​ഡി​യോ​യി​ൽ വെ​ളി​പ്പെ​ടു​ത്തി. മ​മ്മൂ​ക്ക എ​പ്പോ​ഴും സീ​നി​യ​ർ എ​ന്നു​ള്ള അ​ക​ലം പാ​ലി​ക്കു​ന്ന ആ​ളാ​ണെ​ന്നും എ​ന്നാ​ൽ വ​ള​രെ ന​ല്ല ന​ട​നും മ​നു​ഷ്യ​നും ആ​ണെ​ന്ന് ശോ​ഭ​ന പ​റ​ഞ്ഞു.

മോ​ഹ​ൻ​ലാ​ലും താ​നും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നും സി​നി​മ​യി​ലെ 80 കാ​ല​ഘ​ട്ട​ത്തി​ലെ ഗ്രൂ​പ്പി​ൽ ത​ങ്ങ​ൾ അം​ഗ​ങ്ങ​ളാ​ണെ​ന്നും അ​തി​ലൂ​ടെ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടാ​റു​ണ്ടെ​ന്നും താ​രം വെ​ളി​പ്പെ​ടു​ത്തി.

മോ​ഹ​ൻ​ലാ​ലി​നൊ​പ്പ​മു​ള്ള അ​ടു​ത്ത സി​നി​മ എ​ന്നാ​ണെ​ന്ന ചോ​ദ്യ​ത്തി​ന് ത​നി​ക്ക് സ​മ്മ​ത​മാ​ണെ​ന്നും അ​ത് അ​ദ്ദേ​ഹ​മാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും ശോ​ഭ​ന പ​റ​ഞ്ഞു.

Related posts

Leave a Comment