നാടന്‍ കലാകാരന്മാര്‍ക്കൊപ്പം അടിപൊളി നാടോടി നൃത്തവുമായി രാഹുല്‍ ഗാന്ധി ! സംഭവം കിടുക്കി എന്ന് ആരാധകര്‍; വീഡിയോ വൈറലാകുന്നു…

റാഞ്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നാടോടി നൃത്തം സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. തെരഞ്ഞെടുപ്പ് പരിപാടികളുമായി ബന്ധപ്പെട്ട് ഇന്നലെ റാഞ്ചിയിലെത്തിയ അദ്ദേഹം ജനങ്ങള്‍ക്കൊപ്പം നാടോടി നൃത്തത്തിന് ചുവട് വെയ്ക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം മറ്റ് കോണ്‍ഗ്രസ് നേതാക്കളും ചുവടുവെച്ചു.

കലാകാരന്‍മാര്‍ രാഹുല്‍ഗാന്ധിയെ തങ്ങളുടെ കൂടെ ചുവടുവെയ്ക്കാന്‍ ക്ഷണിക്കുയായിരുന്നു. ക്ഷണം സ്വീകരിച്ച് അദ്ദേഹം ജനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്ത് കൈയ്യടി വാങ്ങി. കൂടാതെ ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള റാലിയിലും രാഹുല്‍ ഗാന്ധി സംസാരിച്ചു. നൃത്തത്തിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വന്‍ഹിറ്റായിക്കഴിഞ്ഞു.

Related posts