വ​യ​നാ​ട്ടി​ലേ​ക്ക് പോ​കു​വാ​ൻ രാ​ഹു​ൽ ഗാ​ന്ധി ക​ണ്ണൂ​രി​ൽ; ക​ണ്ണൂ​രി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി രാ​ഹു​ൽ ഗാ​ന്ധി​ കൂ​ടി​ക്കാ​ഴ്ച നടത്തും

ക​ണ്ണൂ​ർ: പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന രാ​ഹു​ൽ​ഗാ​ന്ധി ഇ​ന്ന് ഉ​ച്ച​യോ​ടെ ക​ണ്ണൂ​രി​ലെ​ത്തും. ഉ​ച്ച​യ്ക്ക് 12.15ന് ​ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന രാ​ഹു​ൽ ഗാ​ന്ധി ക​ണ്ണൂ​രി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. തു​ട​ർ​ന്ന് റോ​ഡു​മാ​ർ​ഗം വ​യ​നാ​ട്ടി​ലേ​ക്ക് തി​രി​ക്കും.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, കെ. ​സു​ധാ​ക​ര​ൻ എം​പി, എം​എ​ൽ​എ​മാ​രാ​യ കെ.​സി. ജോ​സ​ഫ്, സ​ണ്ണി ജോ​സ​ഫ്, കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ വി.​എ. നാ​രാ​യ​ണ​ൻ, സു​മ ബാ​ല​കൃ​ഷ്ണ​ൻ, കെ. ​സു​രേ​ന്ദ്ര​ൻ, സ​ജീ​വ് ജോ​സ​ഫ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ഹു​ൽ​ഗാ​ന്ധി​ക്ക് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കും.

തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളൊ​പ്പ​മാ​ണ് രാ​ഹു​ൽ​ഗാ​ന്ധി​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നു​ശേ​ഷ​മാ​ണ് ക​ണ്ണൂ​രി​ലെ നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലും രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഒ​പ്പ​മു​ണ്ട്.

രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലും രാ​ഹു​ൽ ഗാ​ന്ധി ക​ട​ന്നു​പോ​കു​ന്ന നെ​ടും​പൊ​യി​ൽ ചു​രം റോ​ഡി​ലും​ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ്ര​തീ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ശ​ന സു​ര​ക്ഷ ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ൻ​എ​സ്ജി​യു​ടെ പ്ര​ത്യേ​ക സു​ര​ക്ഷ​യ്ക്ക് പു​റ​മേ ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ​വി​ഭാ​ഗ​വും സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി, ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്. നാ​ളെ​യും ജി​ല്ല​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും.

Related posts