ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ക​ട​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത് ല​ക്ഷ​ങ്ങ​ൾ കവർന്നു;  സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ക​ട​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത് 1.90 ല​ക്ഷം രൂ​പ ക​വ​ർ​ന്നു. ക​ണ്ണൂ​ർ ഗോ​പാ​ൽ സ്ട്രീ​റ്റി​ലെ റി​യാ​സ് ഹോ​ൾ​സെ​യി​ൽ ഷോ​പ്പി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ഒ​ണ്ടേ​ൻ റോ​ഡി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ താ​മ​സി​ക്കു​ന്ന അ​ബ്‌​ദു​ൾ ല​ത്തീ​ഫി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ക​ട. ഇ​ന്നു​രാ​വി​ലെ ജീ​വ​ന​ക്കാ​ർ ക​ട തു​റ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

ഉ​ട​ൻ ടൗ​ൺ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ടൗ​ൺ അ​ഡീ​ഷ​ണ​ൽ എ​സ്ഐ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​ട​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ ര​ണ്ടു​പേ​ർ ക​ട​യി​ലെ​ത്തി ക​വ​ർ​ച്ച ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ചു.

ഇ​ക്കാ​ര്യം പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ ക​ട​യി​ൽ സൂ​ക്ഷി​ച്ച പ​ണം ബാ​ങ്കി​ൽ അ​ട​യ്ക്കാ​ൻ പോ​യി​രു​ന്നു​വെ​ങ്കി​ലും തി​ര​ക്കു കാ​ര​ണം തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഈ ​തു​ക​യാ​ണ് ക​വ​ർ​ച്ച ചെ​യ്ത​തെ​ന്ന് റി​യാ​സ് പ​റ​ഞ്ഞു.

Related posts