രാ​ജീ​വ് ഗാ​ന്ധി​യു​ടെ ചി​താ​ഭ​സ്മം നി​മ​ഞ്ജ​നം ചെ​യ്ത തി​രു​നെ​ല്ലി​യി​ൽ പി​തൃ​ത​ർ​പ്പ​ണം ന​ട​ത്തി രാഹുൽ ഗാന്ധി

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും എ​ഐ​സി​സി അ​ധ്യ​ക്ഷ​നു​മാ​യ രാ​ഹു​ൽ ഗാ​ന്ധി തി​രു​നെ​ല്ലി​യി​ലെ​ത്തി പി​തൃ​ത​ർ​പ്പ​ണം ന​ട​ത്തി. രാ​വി​ലെ 8.40നു ​ക​ണ്ണൂ​ർ സാ​ധു ഓ​ഡി​റ്റോ​റി​യ​ത്തി​ൽ യു​ഡി​എ​ഫ് കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ് രാ​ഹു​ൽ​ഗാ​ന്ധി 9.25നു ​ഹെ​ലി​കോ​പ്ട​റി​ൽ വ​യ​നാ​ട്ടി​ലേ​ക്കു തി​രി​ച്ച​ത്.

തി​രു​നെ​ല്ലി ക്ഷേ​ത്ര​ത്തി​നു സ​മീ​പം പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ഹെ​ലി​പാ​ഡി​ൽ 10.00 നു ​ഇ​റ​ങ്ങി​യ രാ​ഹു​ൽ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം പാ​പ​നാ​ശി​നി​യി​ൽ പി​തൃ​ത​ർ​പ്പ​ണം ന​ട​ത്തി. പി​താ​വ് രാ​ജീ​വ് ഗാ​ന്ധി​യു​ടെ ചി​താ​ഭ​സ്മം ഇ​വി​ടെ നി​മ​ഞ്ജ​നം ചെ​യ്തി​രു​ന്നു. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, ഉ​മ്മ​ൻ ചാ​ണ്ടി, കെ.​സി. വേ​ണു​ഗോ​പാ​ൽ, പി.​സി. വി​ഷ്ണു​നാ​ഥ് തു​ട​ങ്ങി​യ​വ​ർ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​ന് എ​ത്തി​യ​പ്പോ​ൾ മ​റ്റ് ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. സ്ഥാ​നാ​ർ​ഥി എ​ന്ന നി​ല​യി​ൽ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​രെ ക​ണ്ട് വോ​ട്ട് ചോ​ദി​ക്കു​ന്ന​തി​നാ​യി ആ​ദ്യ​മാ​യാ​ണ് അ​ദ്ദേ​ഹം എ​ത്തി​യ​ത്. രാ​ഹു​ൽ എ​ത്തി​യ​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വം.

Related posts