രാ​ഹു​ൽ ഗാ​ന്ധി​യെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ശ​യ​ങ്ങ​ളെ​യും രാ​ജ്യ​ത്തി​ന് ആ​വ​ശ്യ​മു​ണ്ട്; ത​ന്‍റെ സ​മ്പാ​ദ്യം മു​ഴു​വ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പേ​രി​ലാ​ക്കി വീ​ട്ട​മ്മ

 

ഡെ​റാ​ഡൂ​ൺ: ത​ന്‍റെ സ്വ​ത്തും സ​ന്പാ​ദ്യ​വും കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ പേ​രി​ലെ​ഴു​തി​വ​ച്ച് ഉ​ത്ത​രാ​ഖ​ണ്ഡി​ലെ വീ​ട്ട​മ്മ.

ഡെ​റാ​ഡൂ​ണി​ൽ താ​മ​സി​ക്കു​ന്ന പു​ഷ്പ മു​ഞ്ജി​ലാ​ൽ എ​ന്ന എ​ഴു​പ​ത്തെ​ട്ടു​കാ​രി​യാ​ണ് 50 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ത്തു​ക്ക​ളും 100 ഗ്രാം ​വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും രാ ​ഹു​ൽ ഗാ​ന്ധി​യു​ടെ പേ​രി​ൽ എ​ഴു​തി​യ​ത്.

ഇ​തു​സം​ബ​ന്ധി​ച്ച വി​ൽ​പ​ത്രം കോ​ൺ​ഗ്ര​സ് മു​ൻ സം​സ്ഥാ​ന പ്ര ​സി​ഡ​ന്‍റ് പ്രി​തം സിം​ഗി​ന്‍റെ വ​സ​തി​യി​ലെ​ത്തി കൈ​മാ​റി.

രാ​ഹു​ൽ ഗാ​ന്ധി​യെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ശ​യ​ങ്ങ​ളെ​യും രാ​ജ്യ​ത്തി​ന് ആ​വ​ശ്യ​മു​ണ്ടെ​ന്നും അ​തി​നാ​ലാ​ണ് ത​ന്‍റെ സ​ന്പാ​ദ്യം മു​ഴു​വ​ൻ അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കു​ന്ന​തെ​ന്നും പു​ഷ്പ പ​റ​ഞ്ഞു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ന്താ​ഗ തി​ക​ൾ ത​ന്നെ അ​തി​യാ​യി സ്വാ​ധീ​നി​ച്ചു​വെ​ന്നും പു​ഷ്പ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്വ​ത്തു കൈ​മാ​റ്റം സം​ബ​ന്ധി​ച്ച വി​ൽ​പ​ത്ര​ത്തി​ന്‍റെ കോ​പ്പി ഡെ​റാ​ഡൂ​ണി​ലെ കോ​ട​തി​യി​ലും പു​ഷ്പ സ​മ ർ​പ്പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment