Set us Home Page

അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; അതീവ ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

കൊച്ചി: മൂന്ന് ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നും അതീവ ജാഗ്രത വേണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും 20 സെന്‍റിമീറ്ററിലധികം മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ജില്ലാ ഭരണകൂടങ്ങളോട് ജാഗ്രതയോടെ പ്രവർത്തിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ന്യൂനമർദ്ദം മൂലം തെക്കൻ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്നായിരുന്നു ആദ്യ മുന്നറിയിപ്പ്. പിന്നീടാണ് മഴ മധ്യകേരളത്തിലാകും ശക്തമാകുക എന്ന റിപ്പോർട്ട് വന്നത്. വടക്കൻ ജില്ലകളിൽ ശക്തമായ മഴ മധ്യകേരളത്തിലേക്കും തെക്കൻ ജില്ലകളിലേക്കും മാറുന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

മ​ണ്ണി​ടി​ച്ചി​ലി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് കോ​ട്ട​യം ജി​ല്ല​യി​ലെ നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ളെ ക്യാ​ന്പു​ക​ളി​ലേ​ക്കു മാറ്റിപ്പാർപ്പിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ഈ​രാ​റ്റു​പേ​ട്ട, ത​ല​നാ​ട്, തീ​ക്കോ​യി, പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ളെ​യാ​ണു ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റു​ന്ന​ത്. കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ത്തെ 50 പേ​രെ മാ​റ്റി.

വ​രും​ ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്ന മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​തോ​ടെ കൂ​ടു​ത​ൽ ആ​ളു​ക​ൾ ക്യാ​ന്പു​ക​ളി​ലേ​ക്കും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കു​മാ​യി മാ​റി​ത്താ​മ​സി​ച്ചി​ട്ടു​ണ്ട്. പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ ക്യാ​ന്പി​ലെ​ത്തി ര​ജി​സ്റ്റ​ർ ചെ​യ്തു പോ​കു​ന്ന​വ​ർ രാ​ത്രി​യോ​ടെ ക്യാ​ന്പി​ൽ തി​രി​ച്ചെ​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

തീ​ക്കോ​യി വി​ല്ലേ​ജി​ലു​ള്ള​വ​ർ​ക്ക് മം​ഗ​ള​ഗി​രി സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ൾ, വെ​ള്ളി​കു​ളം സെ​ന്‍റ് ആ​ൻ​റ​ണീ​സ് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്യാ​ന്പ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. മം​ഗ​ള​ഗി​രി സ്കൂ​ളി​ൽ ഞാ​യ​റാ​ഴ്ച ഒ​ൻ​പ​തു കു​ടും​ബ​ത്തി​ലെ 30 ആ​ളു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ 27 കു​ടും​ബ​ങ്ങ​ളി​ലെ 86 പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. വെ​ള്ളി​കു​ള​ത്ത് 76 കു​ടും​ബ​ങ്ങ​ളി​ലെ 240 പേ​ർ ക്യാ​ന്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ത​ല​നാ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ ക്യാ​ന്പി​ൽ 42 കു​ടും​ബ​ങ്ങ​ളി​ലാ​യി 163 പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പൂ​ഞ്ഞാ​ർ ന​ടു​ഭാ​ഗം വി​ല്ലേ​ജി​ൽ അ​ടി​വാ​രം, ഇ​ട​ക്ക​ര, ക​ട​മു​ര​ട്ടി മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ​ക്കാ​യി പെ​രി​ങ്ങു​ളം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് സ്കൂ​ളി​ൽ ക്യാ​ന്പ് തു​റ​ന്നു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS