Set us Home Page

​ഭ​യം എ​ന്താ​ണെ​ന്ന് അ​റി​യി​ല്ല! പ്ര​ധാ​ന​മ​ന്ത്രി​പ​ദം സ്വ​പ്ന​മാ​യി​രു​ന്നി​ല്ല; ഡി​സ്ക​വ​റി ഷോ​യി​ൽ മോ​ദി​യു​ടെ തു​റ​ന്നു​പ​റ​ച്ചി​ൽ

ന്യൂ​ഡ​ൽ​ഹി: ഭ​യം എ​ന്താ​ണെ​ന്നു താ​ൻ അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഡി​സ്ക​വ​റി ചാ​ന​ലി​ലെ പ്ര​ശ​സ്ത​മാ​യ മാ​ൻ വേ​ഴ്സ​സ് വൈ​ൽ​ഡ് ഷോ​യി​ൽ ബെ​യ​ർ ഗ്രി​ൽ​സി​നോ​ടാ​യി​രു​ന്നു മോ​ദി​യു​ടെ പ്ര​തി​ക​ര​ണം. ഷോ ​തി​ങ്ക​ളാ​ഴ്ച രാ​ത്രി സം​പ്രേ​ക്ഷ​ണം ചെ​യ്തു. ഷോ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ക്കാ​ര​നാ​ണു മോ​ദി.

ഭ​യ​മെ​ന്താ​ണെ​ന്നു വി​ശ​ദീ​ക​രി​ക്കാ​നോ അ​തെ​ങ്ങ​നെ നേ​രി​ട​ണ​മെ​ന്ന് ആ​ളു​ക​ൾ​ക്കു പ​റ​ഞ്ഞു​കൊ​ടു​ക്കാ​നോ പോ​ലും ത​നി​ക്ക​റി​യി​ല്ല. ക്രി​യാ​ത്മ​ക​ത​യാ​ണു ശ​ക്തി. രാ​ജ്യ​ത്തി​നും വി​ക​സ​ന​ത്തി​നും വേ​ണ്ടി അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണു സ​ന്തോ​ഷം. ഈ ​പ​രി​പാ​ടി ക​ണ്ടു​ക​ഴി​ഞ്ഞ​ശേ​ഷം ലോ​ക​ത്തെ​ന്പാ​ടു​മു​ള്ള ആ​ളു​ക​ൾ​ക്ക് ഇ​ന്ത്യ​യി​ലേ​ക്കു വ​രാ​ൻ തോ​ന്നും. ഇ​ന്ത്യ​യി​ലെ വി​നോ​ദ​സ​ഞ്ചാ​രം വി​ക​സി​ക്കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

13 വ​ർ​ഷം ഞാ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു. പി​ന്നീ​ട് ഞാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി. ഇ​ന്ന​ത്തെ സ​ഞ്ചാ​രം ഒ​രു വി​നോ​ദ​യാ​ത്ര​യെ​ന്നു സ​ങ്ക​ൽ​പി​ച്ചാ​ൽ 18 വ​ർ​ഷ​ത്തി​നി​ട​യി​ലെ എ​ന്‍റെ ആ​ദ്യ​ത്തെ വെ​ക്കേ​ഷ​നാ​ണി​ത്. പ്ര​ധാ​ന​മ​ന്ത്രി​പ​ദം സ്വ​പ്ന​മാ​യി​രു​ന്നി​ല്ല. ഉ​ത്ത​ര​വാ​ദി​ത്ത​പൂ​ർ​വം ജോ​ലി ചെ​യ്യു​ന്ന​തി​ൽ മാ​ത്ര​മാ​യി​രു​ന്നു ശ്ര​ദ്ധ. സ്ഥാ​ന​ല​ബ്ധി​ക​ളൊ​ന്നും ത​ല​ക്ക​ന​മാ​യി മാ​റാ​റി​ല്ലെ​ന്നും മോ​ദി പ​റ​ഞ്ഞു.

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ജിം ​കോ​ർ​ബെ​റ്റ് ദേ​ശീ​യ​പാ​ർ​ക്കി​ലെ വ​ന​ത്തി​ലാ​ണ് പ​രി​പാ​ടി ഷൂ​ട്ട് ചെ​യ്ത​ത്. പ്ര​കൃ​തി​യോ​ടി​ണ​ങ്ങി ജീ​വി​ച്ച​തി​ന്‍റെ അ​നു​ഭ​വ​വും വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​ക​ളും മോ​ദി പ​ങ്കു​വ​ച്ചു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS