കനത്ത മഴ: കണ്ണൂരിൽ ദേശീയപാതയുടെ സംരക്ഷണ ഭിത്തി തകർന്നു; പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ

ക​ണ്ണൂ​ർ: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ‌ എ​ള​യാ​വൂ​രി​ൽ ദേ​ശീ​യ പാ​ത​യു​ടെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞു. ഇ​ന്ന് രാ​വി​ലെ ആ​റു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ടു​ക​ളോ​ട് ചേ​ര്‍​ന്ന ഭാ​ഗ​ത്താ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്. നി​ല​വി​ല്‍ മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി ന​ട​ന്നു​വ​രി​ക​യാ​ണ്. നേ​ര​ത്തെ​യും ഇ​വി​ടെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞി​രു​ന്നു.

ഇ​പ്പോ​ഴും പ്ര​ദേ​ശ​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും ചെ​റി​യ തോ​തി​ല്‍ മ​ണ്ണി​ള​കു​ന്നു​ണ്ട്. കൂ​ടാ​തെ കോ​ണ്‍​ക്രീ​റ്റ് സം​ര​ക്ഷ​ണ ഭി​ത്തി​യി​ല്‍ അ​ട​ക്കം വി​ള്ള​ല്‍ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്, എം​എ​ല്‍​എ ടി.​ഒ. മോ​ഹ​ന​ന്‍, ക​ള​ക്ട​ർ പി. ​വി​ഷ്‌​ണു​രാ​ജ് തു​ട​ങ്ങി​യ​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

അ​തേ​സ​മ​യം, ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. പാ​ൽ​ച്ചു​ര​ത്തി​ൽ മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ചെ​റു​പു​ഴ പു​ഴ​യി​ലും കാ​ര്യ​ങ്കോ​ട് പു​ഴ​യി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു.

Related posts

Leave a Comment