മഴ കനക്കും! ഇ​ടു​ക്കി​യി​ൽ പാം​ബ്ല, ക​ല്ലാ​ർ​കു​ട്ടി അ​ണ​ക്കെ​ട്ടു​ക​ളു​ടെ ഷട്ടർ തുറക്കും; ആറ് ജില്ലകളില്‍ യെ​ല്ലോ അ​ല​ർ​ട്ട്; ജൂ​ണ്‍ നാ​ല് വ​രെ മത്സ്യബന്ധനത്തിനു പോകരുത്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കും. നാ​ളെ വ​രെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ 20 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യ്ക്കും തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ 11 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​മു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത.

ഇ​ടു​ക്കി​യി​ൽ പാം​ബ്ല, ക​ല്ലാ​ർ​കു​ട്ടി അ​ണ​ക്കെ​ട്ടു​ക​ളു​ടെ ഓ​രോ ഷ​ട്ട​റു​ക​ൾ 10 സെ​ന്‍റീ​മീ​റ്റ​ര്‍ വീ​തം ഉ​യ​ർ​ത്തും. ഡാ​മു​ക​ളു​ടെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​ന്ന​തു കാ​ര​ണ​മാ​ണ് ഇ​ത്.

അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദ മേ​ഖ​ല കേ​ര​ള​ത്തി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് ഇ​ട​യാ​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

ജൂ​ണ്‍ നാ​ല് വ​രെ കേ​ര​ള തീ​ര​ത്ത് നി​ന്നും ആ​രും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ പ്ര​ഭാ​വ​ത്തി​ൽ കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത​തോ അ​ത്യ​ന്തം ക​ന​ത്ത​തോ ആ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്.

മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ടു​ക്കി ജി​ല്ല​യി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. 11 ജി​ല്ല​ക​ളി​ൽ ചൊ​വ്വാ​ഴ്ച വ​രെ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഇ​ന്നും കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഇ​ന്നും നാ​ളെ​യും ചൊ​വ്വാ​ഴ്ച​യു​മാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഇ​ന്നു മു​ത​ൽ ചൊ​വ്വാ​ഴ്ച വ​രെ​യും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി ജി​ല്ല​യി​ൽ നാ​ളെ മു​ത​ൽ ചൊ​വ്വാ​ഴ്ച വ​രെ​യും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യും അ​റി​യി​ച്ചു.

Related posts

Leave a Comment