വി​ദ്യാ​ല​യം സ​ർ​ക്കാ​രി​ന് വി​ട്ടു​ന​ൽ​കി​യ മാ​തൃ​കാ മു​ത്ത​ശി 101 ന്‍റെ നി​റ​വി​ൽ

അ​ന്പ​ല​പ്പു​ഴ: വി​ദ്യാ​ല​യം സ​ർ​ക്കാ​രി​ന് വി​ട്ടു​ന​ൽ​കി നാ​ടി​ന് വെ​ളി​ച്ച​മേ​കി​യ മു​ത്ത​ശ്ശി 101 ന്‍റെ നി​റ​വി​ൽ. നീ​ർ​ക്കു​ന്നം മാ​ട​വ​ന പ​രേ​ത​നാ​യ വി.​പി. വാ​സു​ദേ​വ​ക്കു​റു​പ്പി​ന്‍റെ പ​ത്നി കെ.​രാ​ജ​മ്മ​യ്ക്കാ​ണ് ഇ​ന്ന​ലെ നൂ​റു വ​യ​സ് തി​ക​ഞ്ഞ​ത്. കു​ടും​ബ പ​ര​മാ​യി ല​ഭി​ച്ച​താ​യി​രു​ന്നു നീ​ർ​ക്കു​ന്നം എ​സ്ഡി​വി​യു​പി​സ്കൂ​ൾ ഏ​ഴു പ​തി​റ്റാ​ണ്ടു മു​ന്പാ​ണ് സ​ർ​ക്കാ​രി​നു വി​ട്ടു ന​ൽ​കി​യ​ത്.

ഇ​പ്പോ​ൾ ജി​ല്ല​യി​ൽ ത്ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​റി​വു പ​ക​രു​ന്ന വി​ദ്യാ​ല​യ​മാ​യി ഇ​തു മാ​റി. ഏ​ഴു മ​ക്ക​ളാ​ണ് ഈ ​മു​ത്ത​ശി​ക്കു​ള്ള​ത്. ഇ​തി​ൽ ര​ണ്ടു മ​ക്ക​ൾ മ​രി​ച്ചു.

പ​ത്തു കൊ​ച്ചു​മ​ക്ക​ളും ഉ​ണ്ട്. നൂ​റു വ​യ​സ് പി​ന്നി​ട്ടെ​ങ്കി​ലും ഇ​ന്നും ഒ​രു അ​സു​ഖ​വു​മി​ല്ലെ​ന്നും മ​രു​ന്നു ക​ഴി​ക്കു​ന്നി​ല്ലെ​ന്നും ഏ​ക മ​ക​ൻ ആ​ർ.​സി. കു​റു​പ്പ് പ​റ​യു​ന്നു.​ര​ണ്ട് വ​ർ​ഷം മു​ന്പു വ​രെ സ്വ​യം പ​ത്രം വാ​യി​ക്കു​മാ​യി​രു​ന്നു.

ഇ​പ്പോ​ൾ ക​ണ്ണി​ന് അ​ൽ​പ്പം കാ​ഴ്ച​ക്കു​റ​വ് ഉ​ള്ള​തി​നാ​ൽ വാ​യ​ന​യി​ല്ല. ഇ​തൊ​ഴി​ച്ചാ​ൽ മ​റ്റൊ​രു അ​സു​ഖ​വും ഇ​ല്ല. നൂ​റാം പി​റ​ന്നാ​ൾ ദി​ന​ത്തി​ലും മ​ക്ക​ൾ​ക്കും ചെ​റു​മ​ക്ക​ൾ​ക്കു​മൊ​പ്പം പാ​യ​സം കു​ടി​ച്ച് പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച ഈ ​മു​തു​മു​ത്ത​ശ്ശി നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യി മാ​റു​ക​യാ​ണ്.

Related posts

Leave a Comment