പു​ലി​യെ ത​ല്ലി​യോ​ടി​ച്ച് വ​ള​ർ​ത്തു​നാ​യ​യെ ര​ക്ഷി​ച്ച്‌ രാ​ജ​മ്മ ​! അ​യ​ൽ​ക്കാ​ർ പ​റ​യു​ന്നു ഷ​മ്മി​യ​ല്ല ഹീ​റോ… രാ​ജ​മ്മ​യാ​ടാ ഹീ​റോ…

മ​റ​യൂ​ർ: കു​ന്പ​ള​ങ്ങി നൈ​റ്റ്സ് എ​ന്ന ചി​ത്ര​ത്തി​ൽ ഫ​ഹദ് ഫാ​സി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്രം പ്ര​തി​യോ​ഗി​ക​ളെ​യെ​ല്ലാം അ​ടി​ച്ചു​വീ​ഴ്ത്തി​യ​ശേ​ഷം ക​സേ​ര​യി​ൽ ഇ​രു​ന്നു പ​റ​യു​ന്ന ഷ​മ്മി ഹീ​റോ​യാ​ടാ ഹീ​റോ എ​ന്ന ഡ​യ​ലോ​ഗ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റെ പ്ര​ചാ​ര​മു​ള്ള​താ​ണ്.

ജീ​വി​ത​ത്തി​ൽ പ്ര​തി​യോ​ഗി​യാ​യി എ​ത്തി​യ സാ​ക്ഷാ​ൽ പു​ലി​യെ ത​ല്ലി​യോ​ടി​ച്ച് വ​ള​ർ​ത്തു​നാ​യ​യെ ര​ക്ഷി​ച്ച രാ​ജ​മ്മ​യെ അ​യ​ൽ​ക്കാ​ർ പ​റ​യു​ന്നു ഷ​മ്മി​യ​ല്ല ഹീ​റോ രാ​ജ​മ്മ​യാ​ടാ ഹീ​റോ.

പാ​ന്പ​ൻ​പാ​റ ഇ​രു​പ്പു​വി​ള വീ​ട്ടി​ൽ രാ​ജ​മ്മ​യാ​ണ് അ​തി​സാ​ഹ​സി​ക​മാ​യി പു​ള്ളി​പ്പു​ലി​യെ ത​ല്ല​യോ​ടി​ച്ച് വ​ള​ർ​ത്തു​നാ​യ​യെ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ടു​ത്തി​യ​ത്.

കു​റേ നാ​ളു​ക​ളാ​യി കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പാ​ന്പ​ൻ​പാ​റ, ചു​ര​ക്കു​ളം നി​വാ​സി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ന്ന പു​ലി​യാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി 7.55-ഓ​ടെ രാ​ജ​മ്മ​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ​ത്തി കു​ക്ക്രു എ​ന്ന വ​ള​ർ​ത്തു​നാ​യെ ക​ടി​ച്ചു​കീ​റാ​ൻ ശ്ര​മി​ച്ച​ത്.

ടി​വി ക​ണ്ടു​കൊ​ണ്ടി​രു​ന്ന രാ​ജ​മ്മ നാ​യു​ടെ കു​ര​കേ​ട്ട് ആ​ന​യാ​കാ​മെ​ന്നു​ക​രു​തി ടോ​ർ​ച്ചു​മാ​യി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ര​ണ്ടു​കാ​ലും വ​രാ​ന്ത​യി​ലേ​ക്ക് എ​ടു​ത്തു​വ​ച്ച് നാ​യ​യെ ക​ടി​ച്ചു​വ​ലി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പു​ള്ളി​പ്പു​ലി​യെ ക​ണ്ട​ത്.

ഉ​ട​ൻ​ത​ന്നെ വീ​ടി​ന്‍റെ വാ​തി​ലി​നു​സ​മീ​പം സൂ​ക്ഷി​ച്ചി​രു​ന്ന വ​ടി​യെ​ടു​ത്ത് നാ​യ​യെ ആ​ക്ര​മി​ച്ച ജീ​വി​യെ പൊ​തി​രെ ത​ല്ലി.

അ​ടി​യേ​റ്റ പു​ലി രാ​ജ​മ്മ​യ്ക്കു​നേ​രെ തി​രി​ഞ്ഞെ​ങ്കി​ലും കൈ​യി​ലു​ള്ള വ​ടി നി​ര​ന്ത​രം വീ​ശി​യ​തി​നെ​തു​ട​ർ​ന്നും പെ​ട്ട​ന്ന് ആ​യ​ൽ​വാ​സി​ക​ൾ ഓ​ടി​യെ​ത്തു​ന്ന​തി​നാ​യി അ​ല​റു​ക​യും ചെ​യ്ത് വാ​ര​ന്ത​യി​ലെ ലൈ​റ്റി​ട്ട​പ്പോ​ൾ പു​ള്ളി​പ്പു​ലി പി​ൻ​തി​രി​യു​ക​യാ​യി​രു​ന്നെ​ന്ന് രാ​ജ​മ്മ പ​റ​യു​ന്നു.

നാ​ലേ​ക്ക​ർ വ​രു​ന്ന കൃ​ഷി​ഭൂ​മി​യി​ലാ​ണ് രാ​ജ​മ്മ താ​മ​സി​ക്കു​ന്ന​ത്. സ്ഥ​ല​ത്തെ കു​റ​ച്ചു​ഭാ​ഗ​മൊ​ഴി​കെ ബാ​ക്കി​യെ​ല്ലാ​യി​ട​ത്തും സൗ​രോ​ർ​ജ​വേ​ലി​യും സ്ഥാ​പി​ച്ചൂ​ണ്ട്.

അ​യ​ൽ​വാ​സി​ക​ളെ​ല്ലം വ​ള​രെ ദൂ​ര​ത്തി​ലു​മാ​ണ്. പു​ലി പോ​യ​ശേ​ഷം ഫോ​ണ്‍​ചെ​യ്താ​ണ് അ​യ​ൽ​വാ​സി​ക​ളെ വി​വ​ര​മ​റി​യി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി പാ​ന്പ​ൻ​പാ​റ സ്വ​ദേ​ശി മ​നോ​ജി​ന്‍റെ വീ​ട്ടി​ലും പു​ള്ളി​പ്പു​ലി എ​ത്തി​യി​രു​ന്നു. കാ​ൽ​പാ​ടു​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് രാ​ജ​മ്മ​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് പു​ലി എ​ത്തി​യ​ത്.

ര​ണ്ടു പെ​ണ്‍​മ​ക്ക​ളും മ​ക​നും ഉ​ൾ​പ്പെ​ടെ മൂ​ന്നു മ​ക്ക​ളാ​ണ് രാ​ജ​മ്മ​യ്ക്കു​ള്ള​ത്. ഭ​ർ​ത്താ​വ് ജോ​ണി 15 വ​ർ​ഷം മു​ൻ​പ് മ​രി​ച്ചു. മ​ക്ക​ൾ വി​വാ​ഹം ക​ഴി​ഞ്ഞ​തി​നെ​തു​ട​ർ​ന്ന് ത​നി​ച്ചാ​ണ് രാ​ജ​മ്മ താ​മ​സി​ക്കു​ന്ന​ത്.

Related posts

Leave a Comment