കാൻസർ ഇല്ലാതെ കീമോ; വീട്ടിമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തു; പ്രതിഷേധം അറിയിച്ച് കറുത്ത് ബാഡ്ജ് കുത്തി ഡോക്ടർമാരുടെ പ്രതിഷേധം

ഗാ​ന്ധി​ന​ഗ​ർ : കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോക്‌‌ടർ​മാ​ർ​ക്കെ​തി​രെ അ​കാ​ര​ണ​മാ​യി പോ​ലീ​സ് കേ​സെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് ഡോ​ക്ട​ർ​മാ​ർ ക​രി​ദി​നം ആ​ച​രി​ക്കു​ക​യാ​ണ്. ഐ​എം​എ (ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ)​യു​ടെ ആ​ഹ്വാ​ന​മ​നു​സ​രി​ച്ചാ​ണ് ക​രി​ദി​നം ആ​ച​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ൽ​കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​ർ ഇ​ന്ന് ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ചാ​ണ് ഡ്യൂ​ട്ടി​ക്കെ​ത്തി​യ​ത്.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഓ​ങ്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ സ്വ​കാ​ര്യ ലാ​ബി​ൽ നി​ന്നും ല​ഭി​ച്ച തെ​റ്റാ​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചി​കി​ത്സ ന​ല്കി​യെ​ന്നാ​രോ​പി​ച്ച് വീ​ട്ട​മ്മ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.

ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഡോ​ക്ട​ർ​മാ​ർ ഇ​ന്ന് പ്ര​തി​ഷേ​ധ ദി​നം ആ​ച​രി​ക്കു​ന്ന​ത്. ഉ​ച്ച​യ്ക്ക് 12ന് ​വി​ദ്യാ​ർ​ഥി​ക​ൾ പി​ന്തു​ണ അ​റി​യി​ച്ചു കൊ​ണ്ട് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തു​മെ​ന്നും ഐ​എം​എ കോ​ട്ട​യം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​ർ.​പി. ര​ഞ്ചി​ൻ അ​റി​യി​ച്ചു.

Related posts