കാൻസറില്ലാതെ കീമോ; ഡോക്‌‌ടർമാർ ഇനി സ്വകാര്യ ലാബിലേക്ക് കുറിച്ചു നൽകില്ല; പുതിയ തീരുമാനം രോഗികളെ ദുരിതത്തിലാക്കും

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്‌‌ടർ​മാ​ർ രോ​ഗ നി​ർ​ണ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വി​വി​ധ ത​രം പ​രി​ശോ​ധ​ന​ക​ൾക്കായി സ്വ​കാ​ര്യ ലാ​ബുക​ളി​ലേക്ക് കുറിച്ചു നൽ കുന്ന​ത് നി​ർ​ത്തി​വ​ച്ചു. ഇക്കാര്യം ആർഎംഒ ഡോ. ആർ.പി. രഞ്ചിൻ സ്ഥിരീകരിച്ചു. ഇതുമൂലം ഇനി രോഗികൾക്ക് വളരെ പെട്ടെന്ന് രോ​ഗ​നി​ർ​ണ​യം ന​ട​ത്തു​വാ​ൻ സാധിക്കില്ല.

ഇത് ചി​കി​ത്സ വൈ​കു​ന്നതിന് കാര ണമാകുമെന്നുറപ്പാണ്. ഇതോടെ രോ​ഗി​ക​ൾ കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​കും. സ്വ​കാ​ര്യ ലാ​ബിൽനിന്നും സ്കാ​നിം​ഗ് സെ​ന്‍റ​റി​ൽ നിന്നു മൊക്കെ ല​ഭി​ച്ച പ​രി​ശോ​ധ​ന​ക​ൾ തെ​റ്റാ​ണെ​ന്നും ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് വി​വി​ധ രാ​ഷ്‌‌ട്രീയ പാ​ർ​ട്ടി​ക​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ​മ​രം ചെ​യ്ത പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യെ സ്വ​കാ​ര്യ ലാ​ബി​ലെ തെ​റ്റാ​യ പ​രി​ശോ​ധ​നാ ഫ​ല​ത്തെ തു​ട​ർ​ന്ന് കാ​ൻ​സ​ർ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യ കീ​മോ​തെ​റാ​പ്പി ചെ​യ്യു​ക​യു​ണ്ടാ​യി. കീ​മോ​തെ​റാ​പ്പി ആ​രം​ഭി​ച്ച് ഏ​ക​ദേ​ശം ഒ​രു മാ​സം പി​ന്നി​ട്ട​പ്പോ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പ​തോ​ള​ജി ബ​യോ​പ്സി ഫ​ല​ങ്ങ​ൾ വ​രിക​യും ഈ ​പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടി​ൽ കാ​ൻ​സ​ർ ഇ​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട് ലഭി​ക്കു​ക​യും ചെ​യ്തു.

ഇ​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യ്ക്ക് വി​ധേ​യ​യായ വീ​ട്ട​മ്മ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ​യും ഇ​വി​ട​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ച്ച പ​രി​ശോ​ധ​നാ ഫ​ല​ത്തി​ന്‍റെ പേ​രി​ൽ ചി​കി​ത്സി​ച്ച ഡോ​ക്ട​ർ , സ്വ​കാ​ര്യ സ്കാ​നിം​ഗ് സെ​ൻ​റ​ർ, ലാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്ക് നി​ർ​ദേശി​ച്ച ഡോ​ക്ട​ർ എ​ന്നി​വ​ർ​ക്കെ​തി​രെയും ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ലും, മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​നി മു​ത​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലേക്ക് പ​രി​ശോ​ധ​ന​ക​ൾ​ക്ക് കുറിച്ചു നൽകേണ്ടെന്ന് ഡോ​ക്ട​ർ​മാ​ർ തീ​രു​മാ​നി​ച്ച​ത്.

ബ​യോ​പ്സി , എം​ആ​ർ​ഐ സ്കാ​നിം​ഗ്, സി.​റ്റി.​സ്കാ​നിം​ഗ്, വി​വി​ധത​രം ര​ക്ത പ​രി​ശോ​ധ​നക​ൾ എ​ന്നി​വ​യാ​ണ് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പെ​ട്ടെ​ന്ന് പ​രി​ശോ​ധ​നാ ഫ​ലം കി​ട്ടു​ന്ന​തി​നാ​യി ഡോ​ക്ട​ർ​മാ​ർ കുറിച്ചു നൽകിയിരുന്നത്. ഒ​രു മാ​സം പി​ന്നി​ട്ടെ​ങ്കി​ൽ മാ​ത്ര​മേ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ​തോ​ള​ജി ലാ​ബി​ൽ നി​ന്നും ബ​യോ​പ്സി റി​പ്പോ​ർ​ട്ട് ല​ഭി​ക്കൂ. എ​ന്നാ​ൽ മൂ​ന്നു​ദി​വ​സ​ത്തി​നു​ള്ളി​ൽ സ്വ​കാ​ര്യ ലാ​ബി​ൽ നി​ന്നും ബ​യോ​പ്സി റി​പ്പോ​ർ​ട്ട് ല​ഭി​ക്കും.

മെഡിക്കൽ കോളജിൽ എം.​ആ​ർ​ഐ, സി.​റ്റി.​സ്കാ​നിംഗ്, വി​വി​ധ​ത​രം ര​ക്ത പ​രി​ശോ​ധ​ന എന്നിവയുടെ ഫലങ്ങൾ ല​ഭി​ക്കു​ന്ന​തി​ന് മാ​സ​ങ്ങ​ളോ ആ​ഴ്ച​ക​ളോ കാ​ത്തി​രി​ക്കേ​ണ്ടി വ​രു​ം. ഇ​ങ്ങ​നെ കാ​ല​താ​മ​സം നേ​രി​ടു​ന്ന​തു​മൂ​ലം രോ​ഗി​യു​ടെ ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ൽ വ​ഷ​ളാ​കും. ഇ​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് പെ​ട്ടെ​ന്ന് പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കു​വാ​ൻ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്ന​തെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ​പ​തോ​ള​ജി ലാ​ബി​ലും മ​റ്റ് ലാ​ബു​ക​ളി​ലും മി​ക​ച്ച ഡോ​ക്ട​ർ​മാ​രും ടെ​ക്നീ​ഷ്യന്മാ​രും അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും മെ​ഷീ​നു​ക​ളു​മു​ള്ള​പ്പോ​ൾ കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രേ​യും ജീ​വ​ന​ക്കാ​രേ​യും നി​യ​മി​ച്ച് പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ​ക്ക് കാ​ല​താ​മ​സ​മു​ണ്ടാ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് രോ​ഗി​ക​ളു​ടേ​യും ബ​ന്ധു​ക്ക​ളു​ടേ​യും ആ​വ​ശ്യം.

പ​ല സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും ബ​യോ​പ്സി ചെ​യ്യു​ന്ന​വ​ർ​ക്ക് വേ​ണ്ട​ത്ര യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​രാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. പ​രി​ശോ​ധ​നാ ഫ​ല​ത്തി​ൽ ഒ​പ്പു​വ​യ്ക്കു​ന്ന ഡോ​ക്ട​ർ പ​രി​ചയ സ​ന്പ​ന്ന​നാ​ണെ​ങ്കി​ലും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് മെ​ഡി​ക്ക​ൽ കോ​ള​ജി​നെ അ​പേ​ക്ഷി​ച്ച് യോ​ഗ്യ​ത കു​റ​വു​ള്ള ടെ​ക്നീ​ഷ്യന്മാ​രാ​ണ്. ഇ​താ​ണ് തെ​റ്റാ​യ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കു​വാ​ൻ കാ​ര​ണ​മെ​ന്നാ​ണ് രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം.

അ​തി​നാ​ൽ ഇ​പ്പോ​ഴു​ണ്ടാ​യി​രി​ക്കു​ന്ന പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​വാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്തര ന​ട​പ​ടി സ്വി​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾക്ക് യ​ഥാ​സ​മ​യം രോ​ഗ​നി​ർ​ണ​യം ന​ട​ത്തുവാനോ മ​തി​യാ​യ ചി​കി​ത്സ ലഭിക്കാനോ ഉള്ള സാഹചര്യ മുണ്ടാവും. ഇങ്ങനെ രോഗികൾ മ​ര​ണ​പ്പെ​ടു​ന്ന അ​തി ഭ​യാ​ന​ക​മാ​യ സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​മെ​ന്ന് രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ ഭ​യ​പ്പെ​ടു​ന്നു.

Related posts