പതിനഞ്ചോളം ഓഫറുകള്‍ വന്നതാണ് പക്ഷെ ഒന്നും നടന്നില്ല ! താന്‍ സിനിമയില്‍ വരാതിരിക്കാന്‍ ആരോ മുട്ടയില്‍ കൂടോത്രം ചെയ്‌തെന്ന് രജത് കുമാര്‍…

താന്‍ സിനിമ നടനാകുന്നത് തടയാന്‍ കരുതിക്കൂട്ടി ആരോ കൂടോത്രം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി ബിഗ്‌ബോസ് താരം രജത് കുമാര്‍.

അതുകൊണ്ടാണ് എല്ലാം മുടങ്ങിപ്പോയതെന്നും ഗായിക അമൃതയുമായുള്ള വിഡിയോ ചാറ്റിനിടെ രജത്കുമാര്‍ പറയുന്നു. ‘പതിനഞ്ചോളം ഓഫറുകള്‍ വന്നതാണ്. പക്ഷേ ഒന്നും നടന്നില്ല.

ഈ അടുത്തിടെ ഞാന്‍ കേട്ടു, എനിക്കെതിരെ ആരോ മുട്ടയില്‍ കൂടോത്രം ചെയ്തിരിക്കുന്നുവെന്ന്. അതുകൊണ്ടാണ് രജത്തിന് സിനിമാ ഫീല്‍ഡിലേയ്ക്ക് കയറാന്‍ പറ്റാത്തതെന്ന് പലരും പറയുന്നതായും അറിഞ്ഞു’ രജത് പറയുന്നു.

കൂടോത്രം പോലുള്ള കാര്യങ്ങളില്‍ തനിക്ക് വിശ്വാസമുണ്ട്. ഒരാളെ തകര്‍ക്കാന്‍ വേണ്ടി നമ്മള്‍ എന്തെങ്കിലും ചെയ്താല്‍ ഭാവിയില്‍ തകരുന്നത് നമ്മള്‍ തന്നെയായിരിക്കും.

അതില്‍ യാതൊരുവിധത്തിലുള്ള സംശയവും വേണ്ട. ആര്‍ക്കും ഒരു ദോഷവും ഉണ്ടാക്കാതെയിരിക്കുകയാണ് വേണ്ടതെന്നും രജത് കുമാര്‍ പറയുന്നു.

Related posts

Leave a Comment