കാഞ്ഞിരപ്പള്ളി: സ്ത്രീകള്‍ മാത്രമുള്ള സ്ഥാപനങ്ങളിലെത്തി ഇവരെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും നഗ്നത പ്രദര്‍ശിക്കുകയും ചെയ്ത യുവാവിനെ കാഞ്ഞിരപ്പള്ളി പോലീസ് പിടികൂടി. മല്ലപ്പള്ളി സിയോന്‍പുരം ആലുംമൂട്ടില്‍ രജേഷ് ജോര്‍ജ് (46) നെയാണ് പോലീസ് മല്ലപ്പള്ളിയില്‍ നിന്നു പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡു ചെയ്തു.
വിവിധ സ്റ്റേഷനുകളിലായി ഇയള്ക്കെതിരേ പതിനഞ്ചോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എറണാകുളം, തൃപ്പൂണിത്തറ, പത്തനം തിട്ട എന്നിവിടങ്ങളില്‍ പെണ്‍കുട്ടികളെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തോപ്പുംപടി, ആറ്റിങ്ങല്‍, കിളിമാനൂര്‍, കീഴ്വായ്പൂര് എന്നിവിടങ്ങളിലായി ഇയാള്‍ക്കെതിരേ അഞ്ച് മോഷണക്കേസുകളടക്കം ഏഴ് കേസുകളും നിലവിലുണ്ട്. ചേരാനെല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ വഞ്ചാനക്കുറ്റത്തിന് അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കാഞ്ഞിരപ്പള്ളിയിലും പൊടിമറ്റത്തും പാറത്തോട്ടിലും ഉള്ള സ്ഥാപനങ്ങളിലെത്തിയാണ് യുവാവ് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത്. പാറത്തോട്ടിലെ സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സ്ഥാപനങ്ങളിലെ സിസിടിവിയില്‍ ഇയാളുടെ കാറിന്റെ നമ്പര്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ ഫോണ്‍ നമ്പര്‍ ലഭിച്ചതിനെ തുടര്‍ന്ന് ദിവസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു ഇയാള്‍. പോലീസ് പലവതണ ഹാജരാകുവാന്‍ നിര്‍ദേശം നല്‍കിയിട്ടും കൂട്ടാക്കിയിരുന്നില്ല ഇയാള്‍. എസ്ഐ ടി.ഡി. മുകേഷ്, എസ്പിഒമാരായ റിച്ചാര്‍ഡ് സേവ്യര്‍, ഷാജി ചാക്കോ, എ.ജെ. ജോണ്സണ്, ടി.എസ്. ജോണ്സണ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.