പൂ​ച്ച​യ്ക്കാ​ര് മ​ണി​കെ​ട്ടും? ഗ്രൂ​പ്പ് രാ​ഷ്ട്രി​യം അ​ടി​ത്ത​റ ത​ക​ർ​ത്തു; കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി; തു​റ​ന്ന​ടി​ച്ച് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

കാ​സ​ർ​ഗോ​ഡ്: കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മു​തി​ര്‍​ന്ന നേ​താ​വും എം​പി​യു​മാ​യ രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍.

പാ​ര്‍​ട്ടി​യോ​ട് കൂ​റും ആ​ത്മാ​ര്‍​ഥ​ത​യു​മു​ള്ള പു​തു​ത​ല​മു​റ​യെ വ​ള​ര്‍​ത്തി​യി​ല്ലെ​ങ്കി​ല്‍ കേ​ര​ള​ത്തി​ന്‍റെ അ​വ​സാ​ന​ത്തെ കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​യാ​കും ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​ന്ന് ഉ​ണ്ണി​ത്താ​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ഗ്രൂ​പ്പ് രാ​ഷ്ട്രി​യം കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ടി​ത്ത​റ ത​ക​ര്‍​ത്തു. പൂ​ച്ച​യ്ക്കാ​ര് മ​ണി​കെ​ട്ടും എ​ന്ന​താ​ണ് പ്ര​ശ്‌​നം. പ​റ​യാ​ന്‍ ആ​ര്‍​ക്കും ധൈ​ര്യ​മി​ല്ല. എ​ല്ലാ​വ​രും സ്വ​യം മാ​റ്റ​ത്തി​ന് വി​ധേ​യ​മാ​ക​ണം.

ഗു​ണ​പ​ര​മാ​യ മാ​റ്റം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ഇ​ന്ത്യ​യ്ക്ക് സ്വാ​ത​ന്ത്രം നേ​ടി​ത്ത​ന്ന പാ​ര്‍​ട്ടി​ക്ക് കേ​ര​ള​ത്തി​ല്‍ ഒ​രു ഘ​ട​കം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് ച​രി​ത്ര​ത്തി​ല്‍ എ​ഴു​തേ​ണ്ടി വ​രും.

കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ക​ര്‍​ന്ന് ത​രി​പ്പ​ണ​മാ​യി​രി​ക്കു​ക​യാ​ണ്. അ​വ​രെ കൂ​ടു​ത​ല്‍ ക്ഷീ​ണി​പ്പി​ക്കേ​ണ്ടെ​ന്ന് ക​രു​തി​യാ​ണ് ഇ​ത്രെ​യും നാ​ള്‍ മി​ണ്ടാ​തി​രു​ന്ന​തെ​ന്നും ഉ​ണ്ണി​ത്താ​ന്‍ തു​റ​ന്ന​ടി​ച്ചു.

Related posts

Leave a Comment