രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രസംഗം തുടങ്ങി, സിപിഎം പ്രവര്‍ത്തകര്‍ മൈക്ക് ബലമായി പിടിച്ചെടുത്തു; പിലാത്തറയില്‍ സംഘര്‍ഷം; പോലീസും കൂട്ടുനിന്നെന്ന് പ്രവര്‍ത്തകര്‍

പ​രി​യാ​രം (ക​ണ്ണൂ​ർ): റീ​പോ​ളിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ലാ​ത്ത​റ​യി​ൽ സം​ഘ​ടി​പ്പി​ച്ച കാ​സ​ർ​ഗോ​ഡ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന്‍റെ പ്ര​ചാ​ര​ണ​യോ​ഗ​ത്തി​നി​ടെ സം​ഘ​ർ​ഷം. ഉ​ണ്ണി​ത്താ​ൻ പ്ര​സം​ഗം തു​ട​ങ്ങി​യ​യു​ട​ൻ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ മൈ​ക്ക് ബ​ല​മാ​യി പി​ടി​ച്ചെ​ടു​ക്കു​ക​യും പ്ര​ചാ​ര​ണവാ​ഹ​ന​മാ​യ ഓ​ട്ടോ ടാക്സി അ​ടി​ച്ചുത​ക​ര്‍​ക്കു​ക​യും ചെ​യ്തു.

രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​നെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് കാ​സ​ര്‍​ഗോ​ഡ് ബ്യൂ​റോ​യി​ലെ കാ​മ​റ​മാ​ൻ സു​നി​ൽ​കു​മാ​റി​നെ ത​ട​യു​ക​യും കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്തു. തു​ട​ർ​ന്നു സം​ഘ​ർ​ഷം ഐ​ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യ ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ലേ​ഖ​ക​ൻ മു​ജീ​ബ് റ​ഹ്‌മാ​നെ പോ​ലീ​സ് നോ​ക്കി​നി​ല്‍​ക്കെ ഒ​രുസം​ഘം സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പു​തി​യ​ങ്ങാ​ടി​യി​ല്‍ റോ​ഡ്‌​ഷോ​യി​ല്‍ പ​ങ്കെ​ടു​ത്തശേ​ഷ​മാ​ണ് ഉ​ണ്ണി​ത്താ​ന്‍ പി​ലാ​ത്ത​റ​യി​ല്‍ പൊ​തു​യോ​ഗ​ത്തി​ന് എ​ത്തി​യ​ത്. നാ​ലു​മു​ത​ല്‍ ആ​റു​വ​രെ ഇ​വി​ടെ പൊ​തു​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ന്ന​തി​ന് ഡി​വൈ​എ​സ്പി​യു​ടെ അ​നു​മ​തി വാ​ങ്ങി​യി​രു​ന്ന​താ​യി ഉ​ണ്ണി​ത്താ​ന്‍ പ​റ​ഞ്ഞു. പി​ലാ​ത്ത​റ ബ​സ്‌സ്റ്റാ​ൻ​ഡി​നു മു​ന്നി​ലെ ഖാ​ദി​ഭ​വ​ന് സ​മീ​പ​ത്തു​വ​ച്ച് അ​ദ്ദേ​ഹം പ്ര​സം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് ഒ​രുസം​ഘം സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ​ത്തി പൊ​തു​യോ​ഗം നി​ര്‍​ത്താ​നാ​വ​ശ്യ​പ്പെ​ട്ട​ത്.

ഇ​വി​ടെനി​ന്ന് കു​റ​ച്ച​ക​ലെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ ജ​യ​രാ​ജ​ന്‍ പ്ര​സം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്നാ​ണ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തി​യ​ത്. പ്ര​സം​ഗം നി​ര്‍​ത്താ​ന്‍ ത​യാ​റാ​കാ​തി​രു​ന്ന ഉ​ണ്ണി​ത്താ​ന്‍റെ കൈ​യി​ല്‍നി​ന്ന് മൈ​ക്ക് ബ​ലംപ്ര​യോ​ഗി​ച്ചു വാ​ങ്ങാ​നുള്ള ശ്രമം ന​ട​ക്കാ​തെ വ​ന്ന​തോ​ടെ ആം​പ്ലി​ഫ​യ​റി​ല്‍നി​ന്ന് മൈ​ക്കി​ന്‍റെ ക​ണ​ക്‌ഷ​ന്‍ വ​ലി​ച്ചു​പൊ​ട്ടി​ച്ചു. ഇ​തു ചി​ത്രീ​ക​രി​ച്ച​പ്പോ​ഴാ​ണ് ഏ​ഷ്യാ​നെ​റ്റ് കാ​മ​റാ​മാ​നെ കൈ​യേ​റ്റം ചെ​യ്ത​ത്.

സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പ​രി​യാ​രം എ​സ്ഐ ​ഉ​ണ്ണി​ത്താ​നെ​യും കൂ​ട്ടി ഉ​ട​ന്‍ സ്ഥ​ലം​വി​ടാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു. നാളെ ​ന​ട​ക്കു​ന്ന റീ​പോ​ളിം​ഗി​ല്‍ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ വോ​ട്ട് ​ചെ​യ്യാ​ന്‍ വ​രാ​തി​രി​ക്കാ​ന്‍ മ​നഃപൂർവം സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ത​നി​ക്കുനേ​രെ​യു​ണ്ടാ​യ കൈ​യേ​റ്റ​മെ​ന്നും ഉ​ണ്ണി​ത്താ​ന്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​നും ഏ​ഷ്യാ​നെ​റ്റ് ലേ​ഖ​ക​ൻ മു​ജീ​ബ്‌​ റ​ഹ്‌മാ​നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ചെ​റു​താ​ഴ​ത്തെ വ​രു​ണ്‍ കൃ​ഷ്ണ​നും പ​രി​ക്കേ​റ്റു.

മു​ജീ​ബ് റ​ഹ്‌മാ​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്ത​താ​യും പ​രാ​തി​യു​ണ്ട്. പ​രി​ക്കേ​റ്റ രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​നെ പ​യ്യ​ന്നൂ​ര്‍ പ്രി​യ​ദ​ര്‍​ശി​നി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 5.30 ഓ​ടെ ഖാ​ദി സ്റ്റോ​ര്‍ പ​രി​സ​ര​ത്ത് സി​എം​പി നേ​താ​വ് സു​ധീ​ഷ് ക​ട​ന്ന​പ്പ​ള്ളി പ്ര​സം​ഗം തു​ട​ങ്ങി​യി​രു​ന്നു. ഈസ​മ​യ​ത്ത് മാ​ത​മം​ഗ​ലം റോ​ഡി​ല്‍ എ​ല്‍​ഡി​എ​ഫ് യോ​ഗ​ത്തി​ല്‍ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ജ​യ​രാ​ജ​ന്‍ പ്ര​സം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

സു​ധീ​ഷി​ന്‍റെ പ്ര​സം​ഗം തു​ട​ങ്ങി ഏ​താ​നും നി​മി​ഷ​ങ്ങ​ള്‍​ക്ക​കം സ്ഥാ​നാ​ര്‍​ഥി രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എ​ത്തു​ക​യും മൈ​ക്ക് അ​ദ്ദേ​ഹ​ത്തി​ന് കൈ​മാ​റു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ഈസ​മ​യ​ത്ത് സം​ഘ​ടി​ച്ചെ​ത്തി​യ ഒ​രു സം​ഘം മൈ​ക്ക് പി​ടി​ച്ചു​വാ​ങ്ങു​ക​യും പോ​ലീ​സ് അ​നു​മ​തി​യി​ല്ലാ​ത്ത​തി​നാ​ല്‍ ഉ​ണ്ണി​ത്താ​നെ പ്ര​സം​ഗി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നു പ​റ​യു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

സം​ഘ​ര്‍​ഷവിവര​മ​റി​ഞ്ഞ് ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി എം.​ കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പോ​ലീ​സെ​ത്തി സ്ഥിതി ഗതികൾ ശാന്തമാക്കി. സം​ഘ​ര്‍​ഷസാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പി​ലാ​ത്ത​റ​യി​ല്‍ വ​ന്‍ പോ​ലീ​സ് സം​ഘം ക്യാ​മ്പ് ​ചെ​യ്യു​ന്നു​ണ്ട്. വി​വ​ര​മ​റി​ഞ്ഞ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി​യും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Related posts