വ്യാ​പാ​രി​ക​ൾ​ക്ക് പ്രളയ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ കേ​ര​ള​മാ​കെ സ​മ​രമെന്ന് ടി. ​ന​സി​റു​ദ്ദീ​ൻ

ശ്രീ​ക​ണ്ഠ​പു​രം: പ്ര​ള​യ​ത്തി​ൽ വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​യ നാ​ശ ന​ഷ്ട​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ കേ​ര​ള​മാ​കെ സ​മ​രം വ്യാ​പി​പ്പി​ക്കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സി​റു​ദ്ദീ​ൻ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. പ്ര​ള​യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​യ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് സ​ഹാ​യ​ധ​നം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​ക​ണ്ഠ​പു​ര​ത്ത് ന​ട​ക്കു​ന്ന ഉ​പ​വാ​സ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.

നൂ​റ്റാ​ണ്ടി​നി​ടെ​യു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ പ്ര​ള​യ​മാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ​ത്. പ്ര​ള​യ​ത്തി​ൽ നാ​ശ ന​ഷ്ട​മു​ണ്ടാ​യ കാ​ർ​ഷി​ക മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കു​ൾ​പ്പെ​ടെ സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​യെ​ങ്കി​ലും വ്യാ​പാ​രി​ക​ളെ അ​വ​ഗ​ണി​ക്കു​ക​യാ​ണ്. 37,000 കോ​ടി രൂ​പ​യാ​ണ് പ്ര​തി​വ​ർ​ഷം നി​കു​തി​യി​ന​ത്തി​ൽ കേ​ര​ള​ത്തി​ലെ വ്യാ​പാ​രി​ക​ൾ സ​ർ​ക്കാ​രി​ന് ന​ൽ​കു​ന്ന​ത്. വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധം വ​ർ​ധി​ച്ച​തോ​ടെ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് പ്ര​ള​യം നേ​രി​ട്ട വ്യാ​പാ​രി​ക​ൾ​ക്ക് 30 കോ​ടി രൂ​പ ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും അ​തും ഉ​ണ്ടാ​യി​ല്ലെ​ന്നും ന​സി​റു​ദ്ദീ​ൻ പ​റ​ഞ്ഞു.

ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​പി. രാ​ഘ​വ​ൻ ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​കോ​പ​ന സ​മി​തി മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തോ​ണി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര, ട്ര​ഷ​റ​ർ ദേ​വ​സ്യ മേ​ച്ചേ​രി, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ രാ​മ​ച​ന്ദ്ര​ൻ പെ​രി​ങ്ങ​മ​ല, കെ.​എം. തോ​മ​സു​കു​ട്ടി, കെ.​കെ. വാ​സു​ദേ​വ​ൻ, കെ.​എ. കു​ഞ്ഞാ​വു ഹാ​ജി, അ​ഹ​മ്മ​ദ് ഷ​രീ​ഫ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ദേ​വ​രാ​ജ​ൻ, സി.​വി. ജേ​ക്ക​ബ്, സേ​തു​മാ​ധ​വ​ൻ, ജി​ല്ലാ ട്ര​ഷ​റ​ർ എം.​പി. തി​ല​ക​ൻ, സി.​സി. വ​ർ​ഗീ​സ്, കെ.​ശ്രീ​ധ​ര​ൻ, പി.​വി. അ​ബ്ദു​ള്ള, കെ.​എ. പൗ​ലോ​സ്, സി.​കെ. രാ​ജ​ൻ, രാ​ജ​ൻ തി​യേ​റ​ത്ത്, എ. ​സു​ധാ​ക​ര​ൻ, കെ.​എം. ഹ​രി​ദാ​സ്, പി. ​മു​നീ​റു​ദ്ദീ​ൻ, കെ.​ആ​ർ. നൗ​ഷാ​ദ്, സി.​സി. മാ​മു ഹാ​ജി, സി.​കെ. സ​തീ​ശ​ൻ, ഷാ​ബി ഈ​പ്പ​ൻ, പി.​ജെ. ആ​ന്‍റ​ണി, പി.​ടി.​എ. കോ​യ, എം.​പി.​എ. റ​ഹീം, കെ. ​സ​ലാ​ഹു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സാ​മാ ബ​സാ​റി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ലാ​ണ് ഉ​പ​വാ​സ സ​മ​രം ന​ട​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ന​ട​ക്കു​ന്ന ഉ​പ​വാ​സ സ​മ​ര​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സി​റു​ദ്ദീ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര, ട്ര​ഷ​റ​ർ ദേ​വ​സ്യ മേ​ച്ചേ​രി, ജി​ല്ലാ-​മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് ഉ​പ​വ​സി​ക്കു​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​പ്ര​ക​ട​ന​വും പൊ​തു സ​മ്മേ​ള​ന​വും ന​ട​ക്കും.കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ, സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, വി​വി​ധ രാ​ഷ്‌​ട്രീ​യ സാ​മൂ​ഹി​ക നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

Related posts