കെഎസ്ആർടിസി  ഡ്രൈ​വേ​ഴ്സ് ദി​നം  ആ​ഘോ​ഷി​ക്കും: മി​ക​ച്ച ഡ്രൈ​വ​ർ​മാ​രെ ആ​ദ​രി​ക്കും


ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി 24 – ന് ​ഡ്രൈ​വേ​ഴ്സ് ദി​നം ആ​ഘോ​ഷി​ക്കും. റോ​ഡ് സു​ര​ക്ഷ സം​രം​ഭ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ൾ സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് യൂ​ണി​യ​ൻ ക​ഴി​ഞ്ഞ​ദി​വ​സം ഇ​റ​ക്കി​യ നി​ർ​ദ്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി റോ​ഡ് സു​ര​ക്ഷാ ദി​നാ​ഘോ​ഷം ന​ട​ത്തു​ന്ന​ത്. ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​രോ യൂ​ണി​റ്റു​ക​ളി​ലും മി​ക​ച്ച മൂ​ന്ന് ഡ്രൈ​വ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത് അ​നു​മോ​ദി​ക്കും.

ഓ​രോ ലി​റ്റ​ർ ഡീ​സ​ലി​നും പ​ര​മാ​വ​ധി കി​ലോ​മീ​റ്റ​ർ നേ​ടി​യ​വ​ർ ( കെ ​എം പി ​എ​ൽ) ഓ​രോ കി​ലോ​മീ​റ്റ​റി​നും പ​ര​മാ​വ​ധി വ​രു​മാ​നം (ഇ ​പി കെ ​എം) ഇ​പി എ​ൽ, ഇ​പി ബി ​തു​ട​ങ്ങി​യ മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും മി​ക​ച്ച ഡ്രൈ​വ​ർ​മാ​ർ​ക്ക് വേ​ണ്ട​ത്.

കൂ​ടാ​തെ സ​ർ​വീ​സ് കാ​ല​യ​ള​വി​ലെ അ​പ​ക​ട​ര​ഹി​ത ഡ്രൈ​വിം​ഗ്, അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ടാ​ത്ത​വ​ർ, യാ​ത്ര​ക്കാ​രി​ൽ നി​ന്നും യാ​തൊ​രു പ​രാ​തി​യും ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത​വ​ർ, പ്ര​തി​മാ​സം കു​റ​ഞ്ഞ​ത് 24 ഡ്യൂ​ട്ടി​യെ​ങ്കി​ലും ചെ​യ്തി​ട്ടു​ള്ള​വ​ർ ഇ​വ​യും മി​ക​ച്ച ഡ്രൈ​വ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് പ​രി​ഗ​ണി​ക്കും.

ജി​ല്ലാ ഓ​ഫീ​സ​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഓ​രോ യൂ​ണി​റ്റു​ക​ളി​ലും ഇ​തി​ന് വേ​ണ്ടി ഒ​രു ക​മ്മി​റ്റി രു​പീ​ക​രി​ക്കും. യൂ​ണി​റ്റ് ഓ​ഫീ​സ​ർ, സൂ​പ്ര​ണ്ട് , ജ​ന​റ​ൽ ക​ൺ​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ , ഹെ​ഡ് വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​ർ , ഡി​പ്പോ എ​ഞ്ചി​നീ​യ​ർ എ​ന്നി​വ​രാ​ണ് ക​മ്മി​റ്റി​യി​ൽ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​ത്.

യാ​ത്ര​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​ക​ൾ, വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, ക്ല​ബ്ബു​ക​ൾ എ​ന്നി​വ​ക​ളെ കൂ​ടി പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് അ​വ​രു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ളും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശ​മു​ണ്ട്.

24 – ന് ​മി​ക​ച്ച രീ​തി​യി​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ യൂ​ണി​റ്റ് ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കാ​നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്നഡ്രൈ​വ​ർ​മാ​ർ​ക്ക് മി​ക​ച്ച രീ​തി​യി​ലു​ള്ള ആ​ദ​ര​വ് ന​ല്കാ​നു​മാ​ണ് സി​എം​ഡി​യു​ടെ ഉ​ത്ത​ര​വ്.

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment