പ്ര​തി​രോ​ധ​ശേ​ഷി കൂ​ട്ട​ണ​മെ​ന്നു രാ​കു​ൽ പ്രീ​ത്…

ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ സ​മീ​കൃ​ത ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും പ്ര​തി​രോ​ധ​ശേ​ഷി മെ​ച്ച​പ്പെ​ടു​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന് ബോ​ളി​വു​ഡ്-​തെ​ന്നി​ന്ത്യ​ൻ ന​ടി രാ​കു​ൽ പ്രീ​ത്.

ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ വീ​ഡി​യോ​ക​ളും അ​പ്ഡേ​റ്റു​ക​ളും പോ​സ്റ്റ് ചെ​യ്യു​ന്ന​തു താ​ര​ത്തി​ന്‍റെ പ​തി​വാ​ണ്. ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ സ​ഹോ​ദ​ര​നു​മൊ​ത്തു​ള്ള അ​വ​രു​ടെ അ​ടു​ത്തി​ടെ​യു​ള്ള വീ​ഡി​യോ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.

പോ​ഷ​ക​വും പ്ര​തി​രോ​ധ​ശേ​ഷി​യും എ​ങ്ങ​നെ നി​ല​നി​ർ​ത്താ​മെ​ന്ന​തി​നെ​ക്കു​റി​ച്ച്ാ​ണ് താ​ര​സു​ന്ദ​രി ഇ​പ്പോ​ൾ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. പു​തി​യ ഒ​രു ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് താ​രം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ന​മ്മ​ളി​ൽ പ​ല​രും ക​രു​തു​ന്ന​ത് അ​രി ത​ടി​ച്ച​താ​ണെ​ന്ന്! ഇ​ല്ല. നേ​രെ​മ​റി​ച്ച്, ശ​രീ​ര​ത്തി​ന് ആ​ഗി​ര​ണം ചെ​യ്യാ​നു​ള്ള ഏ​റ്റ​വും എ​ളു​പ്പ​മു​ള്ള കാ​ർ​ബ​ണു​ക​ളാ​ണി​ത്.

ഇ​ത് കു​ട​ലി​നെ സു​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും അ​വ​ർ പു​തി​യ പോ​സ്റ്റി​ൽ കു​റി​ച്ചു. നേ​ര​ത്തെ താ​രം ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ലു​ള്ള ചേ​രി​യി​ൽ താ​മ​സി​ക്കു​ന്ന 250 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ച് ന​ൽ​കി​യി​രു​ന്നു.

Related posts

Leave a Comment