ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി​യി​ട്ടില്ല! വി​വ​രം ല​ഭി​ക്കു​ന്ന​ത് രാ​വി​ലെ 10.25 ന്; ആരോപണം നിഷേധിച്ച് തീ​ര​ദേ​ശ പോ​ലീ​സ്

കാ​യം​കു​ളം: അ​ഴീ​ക്ക​ലിൽ ​മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി​യി​ട്ടില്ലെന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി തീ​ര​ദേ​ശ പോ​ലീ​സ്.

അ​പ​ക​ട​സ്ഥ​ല​ത്തെ​ത്താ​ന്‍ പോ​ലീ​സ് വൈ​കി​യെ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണ്. രാ​വി​ലെ 10.25നാ​ണ് വി​വ​രം ല​ഭി​ക്കു​ന്ന​ത്.

ഉ​ട​ന്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പു​റ​പ്പെ​ട്ടു​വെ​ന്നും തീ​ര​ദേ​ശ പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു.

​കൊ​ല്ലം ഇ​ര​വി​പു​ര​ത്ത് നി​രീ​ക്ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു ബോ​ട്ട്. അ​വി​ടെ നി​ന്ന് അ​ഴീ​ക്ക​ല്‍ എ​ത്താ​നെ​ടു​ക്കു​ന്ന സ​മ​യം ഒ​ന്ന​ര മ​ണി​ക്കൂ​റാ​ണ്.

ബോ​ട്ടി​ന് യാ​ത്ര ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന​ത് 2000 ആ​ര്‍.പി.​എം പ​വ​റി​ലാ​ണ്. ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ സ​മ​യം കൊ​ണ്ട് അഴീക്കൽ എത്തി​യെ​ന്നും കോ​സ്റ്റ​ല്‍ പോ​ലീ​സ് വി​ശ​ദീ​ക​രി​ക്കു​ന്നു.​

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് കോ​സ്റ്റ​ല്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യം ല​ഭി​ച്ചി​ല്ലെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

അ​പ​ക​ട​വി​വ​രം അ​റി​യി​ച്ചി​ട്ടും അ​ഴീ​ക്ക​ല്‍ കോ​സ്റ്റ​ല്‍ പോ​ലീ​സി​ന്‍റെ പ്ര​തി​ക​ര​ണം ല​ഭി​ച്ചി​ല്ലെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യെ​ന്നു​മാ​യി​രു​ന്നു ആ​രോ​പ​ണം.

Related posts

Leave a Comment