ര​മേ​ഷ് പി​ഷാ​ര​ടി കോ​ൺ​ഗ്ര​സി​ലേ​ക്ക്! നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് ടി​ക്ക​റ്റി​ൽ മ​ത്സ​രി​ച്ചേ​ക്കും ? ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കും

കൊ​ച്ചി: ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ര​മേ​ഷ് പി​ഷാ​ര​ടി കോ​ൺ​ഗ്ര​സി​ലേ​ക്ക്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര​യി​ൽ പി​ഷാ​ര​ടി പ​ങ്കെ​ടു​ക്കും.

ഹ​രി​പ്പാ​ട് ഇ​ന്ന് ന​ട​ക്കു​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ അ​ദ്ദേ​ഹം എ​ത്തും. ചെ​ന്നി​ത്ത​ല​യു​മാ​യും മു​തി​ർ​ന്ന നേ​താ​വ് ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​യും പി​ഷാ​ര​ടി ച​ർ​ച്ച ന​ട​ത്തി.

വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് ടി​ക്ക​റ്റി​ൽ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​വും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

നേ​ര​ത്തെ പി​ഷാ​ര​ടി​യു​ടെ ഉ​റ്റ സു​ഹൃ​ത്ത് ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യും കോ​ൺ​ഗ്ര​സ് ടി​ക്ക​റ്റി​ൽ മ​ത്സ​രി​ക്കാ​നു​ള്ള ആ​ഗ്ര​ഹം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts

Leave a Comment