രാ​ജ്യ​ത്ത് ഇ​ര​ട്ട​നീ​തി​; ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ രാ​ജ്യ​ത്ത് തെ​രഞ്ഞെ​ടു​പ്പ് ന​ട​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി;​ രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് ഇ​ര​ട്ട​നീ​തി​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേജ‌​രി​വാ​ളി​ന്‍റെ അ​റ​സ്റ്റോ​ടു കൂ​ടി ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ രാ​ജ്യ​ത്ത് തെ​രെ​ഞ്ഞെ​ടു​പ്പ് ന​ട​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​താ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ആ​യി​രം കോ​ടി ഇ​ല​ക്ട​റ​ൽ ബോ​ണ്ട് വ​ഴി അ​ഴി​മ​തി ന​ട​ത്തി​യ ബി​ജെ​പി​യാ​ണ് അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​ർ​ത്തി അ​ർധ​രാ​ത്രി ഒ​രു മു​ഖ്യ​മ​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ലെ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ബി​ജെ​പി യു​ടെ ച​ട്ടു​ക​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച ശേ​ഷ​മു​ള്ള അ​റ​സ്റ്റ് നാ​ട​കം ബി​ജെ​പി​ക്ക് ത​ന്നെ ബു​മ​റാ​ങ്ങാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യം വേ​ണ്ട.

വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി സു​പ്രീം കോ​ട​തി ഇ​ട​പെ​ട​ണം- ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. രാ​ജ്യ​ത്തെ അ​ഴി​മ​തി​ക്കാ​രു​ടെ കൂ​ടാ​ര​മാ​യി മാ​റി​യ ബി​ജെ​പി സ​ർ​ക്കാ​ർ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി അ​ഴി​മ​തി​ക്കേ​സി​ൽ രാ​ജ്യ​ത്തെ ഒ​രു മു​ഖ്യ​മ​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്ത​ത് തോ​ൽ​വി മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ടാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Related posts

Leave a Comment