‘പി​ഷാ​ര​ടി​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം ആ​കാം​ക്ഷ​യോ​ടെ നോ​ക്കി​ക്കാ​ണു​ന്നു, ‍അ​ദ്ദേ​ഹം വി​ളി​ച്ചാ​ല്‍ പ്ര​ചാ​ര​ണ​ത്തി​ന് പോ​കും’: ആ​സി​ഫ് അ​ലി

കൊ​ച്ചി: ര​മേ​ശ് പി​ഷാ​ര​ടി വി​ളി​ച്ചാ​ല്‍ പ്ര​ചാ​ര​ണ​ത്തി​ന് പോ​കു​മെ​ന്ന് ന​ട​ന്‍ ആ​സി​ഫ് അ​ലി. പി​ഷാ​ര​ടി​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം വ​ള​രെ ആ​കാം​ക്ഷ​യോ​ടെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത്. തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി നി​ര​വ​ധി പേ​ര്‍ ത​ന്നെ വി​ളി​ക്കു​ന്നു​ണ്ടെ​ന്നും ആ​സി​ഫ് അ​ലി കൊ​ച്ചി ക​ലൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ഈ​ദ് ഗാ​ഹി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷം ന​ട​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

പി​ഷാ​ര​ടി​യെ ഒ​രു​പാ​ട് നാ​ളാ​യി​ട്ട് അ​റി​യാം. വ​ള​രെ ന​ന്നാ​യി സം​സാ​രി​ക്കു​ന്ന ആ​ളാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്റെ രാ​ഷ്ട്രീ​യ സ്റ്റാ​ന്‍​ഡി​നെ കു​റി​ച്ചും ന​ന്നാ​യി​ട്ട് അ​റി​യാം. പി​ഷാ​ര​ടി വി​ളി​ച്ചാ​ല്‍ പ്ര​ചാ​ര​ണ​ത്തി​ന് പോ​കും. പി​ഷാ​ര​ടി​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം വ​ള​രെ ആ​കാം​ക്ഷ​യോ​ടെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത്. വ​ള​രെ സീ​രി​യ​സ് ആ​യ, വ​ള​രെ പ​ക്വ​ത​യോ​ടെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​മാ​ണ് പി​ഷാ​ര​ടി ഉ​ന്നം വ​യ്ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി ഒ​ത്തി​രി പേ​ര്‍ വി​ളി​ക്കു​ന്നു​ണ്ട്. ഒ​ത്തി​രി പ്രി​യ​പ്പെ​ട്ട​വ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്നു​ണ്ട്. വ​ള​രെ ആ​കാം​ക്ഷ ത​രു​ന്നൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്‍റെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​യ​തി​നാ​ല്‍ എ​ല്ലാ​വ​രു​ടെ​യും കൂ​ടെ പ്ര​ചാ​ര​ണ​ത്തി​ന് നി​ല്‍​ക്ക​ണ​മെ​ന്നു​ണ്ട്. രാ​ഷ്ട്രീ​യ​ത്തേ​ക്കാ​ള്‍ ഉ​പ​രി ആ​ളു​ക​ളു​ടെ സ്വ​ഭാ​വം നോ​ക്കി​യാ​ണ് ഇ​ത്ര​യും നാ​ളും പി​ന്തു​ണ​യ്ക്കാ​നും പ്ര​ചാ​ര​ണ​ത്തി​നും പോ​യ​ത്.

എ​നി​ക്ക് വ്യ​ക്തി​പ​ര​മാ​യി ഇ​ഷ്ട​മു​ള്ള ആ​ളു​ക​ള്‍​ക്കാ​യി പ്ര​ചാ​ര​ണ​ത്തി​ന് പോ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും ആ​സി​ഫ് അ​ലി പ​റ​ഞ്ഞു. എ​റ​ണാ​കു​ള​ത്ത് ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ആ​സി​ഫ് അ​ലി ഇ​ത്ത​വ​ണ കൊ​ച്ചി​യി​ല്‍ പെ​രു​ന്നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന​ത്.

Related posts

Leave a Comment