രാമിയ ചെറിയ പുള്ളിയല്ല! സ​മാ​ന​മാ​യ കേ​സു​ക​ള്‍ ഇ​വ​ര്‍​ക്കെ​തി​രെ ഉ​ണ്ടാ​യി​ട്ടു​ണ്ടോ? യു​വ​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നൊ​രു​ങ്ങി പോ​ലീ​സ്

കൊ​ച്ചി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി ഹാ​ഷി​ഷ് ക​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത യു​വ​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നൊ​രു​ങ്ങി പോ​ലീ​സ്.

ബ​ഹ്‌​റി​നി​ലേ​ക്ക് പോ​കാ​നാ​യി വി​മ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ തൃ​ശൂ​ര്‍ വെ​ങ്ങി​ണി​ശേ​രി താ​ഴേ​ക്കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ രാ​മി​യ (33) ആ​ണ് ഇ​രു​ന്നൂ​റ്റി​പ്പ​ത്തു ഗ്രാം ​ഹാ​ഷി​ഷു​മാ​യി നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യാ​ണ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നൊ​രു​ങ്ങു​ന്ന​ത്.

ക​സ്റ്റ​ഡി അ​പേ​ക്ഷ ഇ​ന്നു​ത​ന്നെ കോ​ട​തി​യി​ല്‍ ന​ല്‍​കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​കാ​ര്‍​ത്തി​ക് പ​റ​ഞ്ഞു.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്‍​പ​തി​നാ​ണ് ബ​ഹ്‌​റി​നി​ലേ​ക്ക് പോ​കാ​നാ​യി യു​വ​തി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ​ത്.

അ​ന്താ​രാ​ഷ്ട്ര ഡി​പ്പാ​ര്‍​ച്ച​ര്‍ ഹാ​ളി​ല്‍ സാ​ധാ​ര​ണ നി​ല​യി​ല്‍ ന​ട​ത്താ​റു​ള്ള പ​രി​ശോ​ധ​ന​യ്ക്കി​ടെ സം​ശ​യം തോ​ന്നി​യ സി​ഐ​എ​സ്എ​ഫ് വി​വ​രം പോ​ലി​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് പോ​ലീ​സും സി​ഐ​എ​സ്എ​ഫും ചേ​ര്‍​ന്ന് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹാ​ഷി​ഷ് ഓ​യി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നെ തു​ട​ര്‍​ന്ന് പോ​ലി​സ് യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്തു.

ഇ​വ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ മു​ന്‍​പും മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യി​ട്ടു​ണ്ടോ, സ​മാ​ന​മാ​യ കേ​സു​ക​ള്‍ ഇ​വ​ര്‍​ക്കെ​തി​രെ ഉ​ണ്ടാ​യി​ട്ടു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​പ​രി​സ​ര​ങ്ങ​ളി​ല്‍ പോ​ലി​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വി​വി​ധ ആ​ളു​ക​ളി​ല്‍ നി​ന്നാ​യി നാ​ല് കി​ലോ​യോ​ളം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യി​രു​ന്നു.

Related posts

Leave a Comment