ഇങ്ങനെ ഇടയ്ക്കിടെ ആരെങ്കിലും വന്നാൽ..! രാ​ഷ്‌ട്രപ​തി​യു​ടെ സ​ന്ദ​ർ​ശ​നം; ഗു​രു​വാ​യൂ​രി​ലെ റോ​ഡുകൾ ഉടൻ ശരിയാക്കും

ഗു​രു​വാ​യൂ​ർ:​ രാ​ഷ്ട​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന്‍റെ സ​ന്ദ​ർ​ശ​നം പ്ര​മാ​ണി​ച്ച് ഗു​രു​വാ​യൂ​രി​ൽ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന റോ​ഡു​ക​ളെ​ല്ലാം ഉ​ട​ൻ നേ​രെ​യാ​ക്കാ​ൻ നി​ർ​ദേ​ശം.​പൊ​തു​ഭ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി വി​ശ്വ​നാ​ഥ് സി​ൻ​ഹ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​യി​രു​ന്നു ഈ ​തീ​രു​മാ​നം.​ഇ​തു​സം​ബ​ന്ധി​ച്ച് പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ഇന്നലെ ശ്രീ​വ​ത്സം ഗ​സ്റ്റ് ഹൗ​സി​ലാ​യി​രു​ന്നു യോ​ഗം.​ഗു​രു​വാ​യൂ​രി​ൽ ഹെ​ലി​പാ​ഡി​ൽ ഇ​റ​ങ്ങു​ന്ന ശ്രീ​കൃ​ഷ്ണ കോ​ളേ​ജ് ഗ്രൗ​ണ്ടു​മു​ത​ൽ ഗു​രു​വാ​യൂ​രി​ൽ രാ​ഷ്ട്ര​പ​തി സ​ഞ്ച​രി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളെ​ല്ലാം ഉ​ദ്യോ​ഗ​സ്ഥ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.​റോ​ഡി​ൽ മി​ക്ക ഭാ​ഗ​ങ്ങ​ളും പൊ​ട്ടി​പൊ​ളി​ഞ്ഞു കി​ട​ക്കു​ക​യാ​ണെ​ന്നും യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​മു​ണ്ടാ​യി.

തൃ​ശൂ​ർ എഡി​എം സി.​ല​തി​ക, അ​സി.​ക​ള​ക്ട​ർ പ്രേം​കൃ​ഷ്ണ​ൻ, ഗു​രു​വാ​യൂ​ർ ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി.​സി.​ശ​ശി​ധ​ര​ൻ,എ​സിപി ഷാ​ഹി​ൻ, ത​ഹ​സി​ൽ​ദാ​ർ കെ.​പ്രേം​ച​ന്ദ്, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ കെ.​ജി.​പ്രാ​ണ്‍​സി​ങ്,പി.​ഡ​ബ്ലി​യുഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ വി.​കെ.​ശ്രീ​മാ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.ഓ​ഗ​സ്റ്റ് ഏ​ഴി​ന് തൃ​ശൂ​രി​ൽ എ​ത്തു​ന്ന രാ​ഷ്ട്ര​പ​തി ഉ​ച്ച​യ്ക്ക് 12.10 ന് ​ഗു​രു​വാ​യൂ​രി​ൽ ഹെ​ലി​പാ​ഡി​ലി​റ​ങ്ങും.12.45 ന് ​ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ തൊ​ഴും.

Related posts