സ്ത്രീധനത്തെ ചൊല്ലി ശാരീരിക, മാനസിക പീഡനം; യു​വ​തി​യു​ടെ മരണത്തിൽ ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​പി​താ​വും അ​റ​സ്റ്റി​ല്‍

കാ​ഞ്ഞ​ങ്ങാ​ട്: പു​ല്ലൂ​ര്‍ ഉ​ദ​യ​ന​ഗ​റി​ലെ ഷു​ക്കൂ​റി​ന്‍റെ ഭാ​ര്യ റം​സീ​ന (25) യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​പി​താ​വും അ​റ​സ്റ്റി​ല്‍.

ഭ​ര്‍​ത്താ​വ് ഷു​ക്കൂ​ര്‍, പി​താ​വ് അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍ എ​ന്നി​വ​രെ കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി എം.​പി. വി​നോ​ദി​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ന്‍​ഡ് ചെ​യ്തു.

ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ, ഗാ​ര്‍​ഹി​ക പീ​ഡ​നം എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് ഇ​രു​വ​ര്‍​ക്കു​മെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ച​ത്.

ക​ഴി​ഞ്ഞ സെ​പ​റ്റം​ബ​ര്‍ 16 ന് ​വൈ​കീ​ട്ട് 5.30 മ​ണി​യോ​ടെ​യാ​ണ് കാ​സ​ര്‍​ഗോ​ഡ് ച​ട്ട​ഞ്ചാ​ല്‍ സ്വ​ദേ​ശി​നി​യാ​യ റം​സീ​ന​യെ ഭ​ര്‍​തൃ​വീ​ട്ടി​ലെ മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​ഞ്ഞാ​ണ് മ​ര​ണ​വി​വ​രം ത​ങ്ങ​ള്‍ സം​ഭ​വം അ​റി​യു​ന്ന​തെ​ന്നാ​ണ് യു​വ​തി​യു​ടെ കു​ടും​ബം ആ​രോ​പി​ക്കു​ന്ന​ത്. യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് ഭ​ര്‍​തൃ​പീ​ഡ​ന​ത്തെ​ത്തു​ട​ര്‍​ന്നാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി റം​സീ​ന​യു​ടെ മാ​താ​വ് റ​സി​യ ആ​ദ്യം അ​മ്പ​ല​ത്ത​റ പോ​ലീ​സി​ലും പി​ന്നീ​ട് ഡി​വൈ​എ​സ്പി​ക്കും പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

സ്ത്രീ​ധ​ന പീ​ഡ​ന​ത്തി​ന് പു​റ​മെ ശാ​രീ​രി​ക പീ​ഡ​ന​വും യു​വ​തി​ക്ക് നേ​രെ ഉ​ണ്ടാ​യി എ​ന്നാ​ണ് ആ​രോ​പ​ണം. മ​ര​ണ​ത്തി​ന് മു​മ്പ് യു​വ​തി ഫോ​ണി​ല്‍ വി​ളി​ച്ച് ഈ ​കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞി​രു​ന്ന​താ​യും കു​ടും​ബം പ​റ​യു​ന്നു.

Related posts

Leave a Comment