ഒന്നാം റാങ്കുകാരന് ഒന്നുമറിയില്ല, 42 കാരനായ വിദ്യാർഥി അറസ്റ്റിൽ! ഗ​ണേ​ഷ് പ​രീ​ക്ഷ എ​ഴു​തി​യ​ത് 24 വ​യ​സ് പ്രാ​യം കാ​ണി​ച്ചാ​ണ്

rankന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ 12-ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ. ബി​ഹാ​ർ സ്കൂ​ൾ എ​ക്സാ​മി​നേ​ഷ​ൻ ബോ​ർ​ഡ്(​ബി​എ​സ്ഇ​ബി)​ന​ട​ത്തി​യ ഇ​ൻ​റ​ർ​മീ​ഡി​യ​റ്റ് ഹ്യു​മാ​നി​റ്റീ​സ് പ​രീ​ക്ഷ​യി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി​യ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി ഗ​ണേ​ഷ്കു​മാ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​രു ടി​വി ചാ​ന​ൽ ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ടി​സ്ഥാ​ന ചോ​ദ്യ​ങ്ങ​ളു​ടെ ഉ​ത്ത​രം​പോ​ലും ന​ൽ​കാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ഗ​ണേ​ഷി​ന്‍റെ പ​രീ​ക്ഷാ​ഫ​ലം റ​ദ്ദ് ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പോ​ലീ​സ് ഗ​ണേ​ശി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

24 വ​യ​സ് പ്രാ​യം കാ​ണി​ച്ചാ​ണ് ഗ​ണേ​ഷ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. എന്നാൽ ഇയാൾക്ക് 42 വയസ് ഉണ്ടെന്നും രണ്ടുകുട്ടികളുടെ പിതാവാണെന്നും ബിഎസ്ഇബി ചെയർമാൻ ആ​ന​ന്ദ് കി​ഷോ​ർ പറഞ്ഞു. 1975 നവംബർ ഏഴാണ് ഗണേഷിന്‍റെ ശരിക്കുമുള്ള ജനനത്തീയതിയെന്നും അദ്ദേഹം പറഞ്ഞു. 1993 ജൂൺ രണ്ടിനാണ് ജനിച്ചതെന്നാണ് അപേക്ഷ ഫോമിൽ ഇയാൾ രേഖപ്പെടുത്തിയിരുന്നത്.

നേ​ര​ത്തെ, ബി​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ ആ​ന​ന്ദ് കി​ഷോ​ർ ഗ​ണേ​ഷി​നെ പി​ന്തു​ണ​ച്ചു വ​ന്നി​രു​ന്നെ​ങ്കി​ലും വി​വാ​ദ​മാ​യ​തോ​ടെ മ​റു​ക​ണ്ടം ചാ​ടി ഫ​ലം റ​ദ്ദു ചെ​യ്യു​ക​യാ​യി​രു​ന്നു. സ​മ​സ്തി​പൂ​രി​ലെ സ്കൂ​ളി​ൽ പ​ഠി​ച്ച ഗ​ണേ​ഷ് ആ​ർ​ട്സ് വി​ഷ​യ​ത്തി​ൽ സം​ഗീ​ത​മു​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ മി​ക​ച്ച മാ​ർ​ക്ക് നേ​ടി​യാ​ണ് സം​സ്ഥാ​ന​ത്ത് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. 24 കാ​ര​നാ​യ ഇ​യാ​ൾ​ക്ക് 500ൽ 413 ​മാ​ർ​ക്ക് ല​ഭി​ച്ചു, ഹി​ന്ദി​ക്ക് 92, സം​ഗീ​ത​ത്തി​ന് 83 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ഗ​ണേ​ഷി​ന്‍റെ മാ​ർ​ക്ക്.

ഫ​ലം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ഒ​ന്നാം റാ​ങ്കു​കാ​ര​നാ​യ ഇ​യാ​ൾ എ​വി​ടെ​യാ​ണെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ​ക്കു വി​വ​രം ല​ഭി​ച്ചി​ല്ല. പി​ന്നീ​ട് ഇ​യാ​ളെ ക​ണ്ടെ​ത്തി. ഇ​ത്ര​യും ഉ​യ​ർ​ന്ന മാ​ർ​ക്ക് കി​ട്ടു​മെ​ന്ന് ക​രു​തി​യി​ല്ല, അ​റി​യാ​വു​ന്ന​വ​യ്ക്ക് താ​ൻ ഉ​ത്ത​രം എ​ഴു​തി, അ​റി​യാ​ത്ത​വ​യ്ക്ക് ഉ​ത്ത​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ച് ന​ന്നാ​യെ​ഴു​തി​യെ​ന്നാ​യി​രു​ന്നു ര​ണ്ടു ദി​വ​സ​ത്തി​നു ശേ​ഷം ക​ണ്ടെ​ത്തി​യ​പ്പോ​ൾ ഗ​ണേ​ഷി​ന്‍റെപ്ര​തി​ക​ര​ണം.

പി​ന്നീ​ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ചെ​ങ്കി​ലും അ​വ​യ്ക്ക് വ്യ​ക്ത​മാ​യി ഉ​ത്ത​രം പ​റ​യാ​ൻ ഇ​യാ​ൾ​ക്ക് ക​ഴി​ഞ്ഞി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണ് ഇ​യാ​ളു​ടെ ഫ​ലം റ​ദ്ദു ചെ​യ്ത​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം 12-ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് വാ​ങ്ങി​യ റൂ​ബി റാ​യി എ​ന്ന വി​ദ്യാ​ർ​ഥി​നി പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് പാ​ച​കം പ​ഠി​പ്പി​ക്കു​ന്ന വി​ഷ​യ​മാ​ണെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​നെ പ്രോ​ഡി​ഗ​ൽ സ​യ​ൻ​സ് എ​ന്ന് ഉ​ച്ച​രി​ച്ച റൂ​ബി​ക്ക് ഒ​ന്നാം റാ​ങ്ക് ല​ഭി​ച്ച​ത് വി​വാ​ദ​മാ​കു​ക​യും ചെ​യ്തി​രു​ന്നു.

Related posts